രാച്ചിയമ്മയായി പാർവതി; എന്തൊരു തെറ്റായ കാസ്റ്റിംഗ് ആണിത്?- പോസ്റ്റ്

ഗോൾഡ ഡിസൂസ| Last Modified വ്യാഴം, 16 ജനുവരി 2020 (13:00 IST)
ഉറൂബിന്റെ വെള്ളിത്തിരയിലേക്ക്. സ്ത്രീത്വത്തിന്റെ ഗഹനതയും ഉപാധികളില്ലാത്ത സ്‌നേഹത്തിന്റെ ഉൽക്കൃഷ്ടതയും വെളിപ്പെടുത്തിയ രചന ആയിരുന്നു രാച്ചിയമ്മ. ഛായാഗ്രഹകനും സംവിധായകനുമായ വേണുവാണ് ഒരുക്കുന്നത്. പാർവതി തിരുവോത്ത്‌ ആണ് രാച്ചിയമ്മയാകുന്നത്.

എന്നാൽ, രാച്ചിയമ്മയായി പാർവതിയെ തിരഞ്ഞെടുത്തതിനെതിരെ സോഷ്യൽ മീഡിയകളിൽ രോക്ഷം. കരിങ്കൽ പ്രതിമ കണക്ക് ഇരിക്കുന്ന രാച്ചിയമ്മ ഇതുപോലെ ആയത് ഏത് ചിന്തയുടെ അടിസ്ഥാനത്തിലാണെന്ന് അഭിഭാഷക കുക്കു ദേവകി ചോദിക്കുന്നു. പോസ്റ്റിന്റെ പൂർണരൂപം:

ഉറൂബിന്റെ രാച്ചിയമ്മ സിനിമയാകുന്നതിന്റെ
പടമാണ് താഴെ..
രാച്ചിയമ്മയായി പാർവതിയാണ്..
നോക്കൂ... എന്തൊരു തെറ്റായ കാസ്റ്റിംഗ് ആണത്...

ഞാൻ നിറത്തിനെപ്പറ്റി പറയുമ്പോഴാണ് പ്രശ്നം..
എങ്ങനെ പറയാതിരിക്കും?
കരിങ്കൽ പ്രതിമ കണക്ക് ഇരിക്കുന്ന രാച്ചിയമ്മ ഇതുപോലെ ആയത് ഏത്
ചിന്തയുടെ അടിസ്ഥാനത്തിലാണ്?...

നമ്മൾ വീണ്ടും വീണ്ടും പറയുമ്പോൾ അരോചകപ്പെട്ടിട്ട് കാര്യമില്ല..
ഇതാണ് സത്യം...
ഇതാണ് കറുപ്പിനോടുള്ള സമീപനം!!
ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :