'പാപ്പന്‍'ന് രണ്ടാം ഭാഗം ? സൂചനകള്‍ നല്‍കി നടന്‍ ഷമ്മി തിലകന്‍

കെ ആര്‍ അനൂപ്| Last Modified ബുധന്‍, 17 ഓഗസ്റ്റ് 2022 (08:58 IST)
'പാപ്പന്‍' ഷമി തിലകന്‍ എന്ന നടന്റെ കരിയറിലെ മികച്ച സിനിമയായി മാറി. 50 കോടി കളക്ഷനുമായി 18 ദിവസത്തില്‍ കൂടുതലായി ചിത്രം തിയറ്റുകളില്‍ പ്രദര്‍ശനം തുടരുന്നു. ഇപ്പോഴിതാ സുരേഷ് ഗോപിയെ കണ്ട സന്തോഷം പങ്കുവെക്കുകയാണ് ഷമി തിലകന്‍.

'ചാലക്കുടിയില്‍'പാപ്പന്‍' കളിക്കുന്ന D'cinemas സന്ദര്‍ശിച്ച 'എബ്രഹാം മാത്യു മാത്തന്‍' സാറിനെ പോയി കണ്ടിരുന്നു.ഇത്തവണ പൊറോട്ടയും ബീഫിനും പകരം പോപ് കോണ്‍ വാങ്ങിത്തന്നു.യാത്ര പറഞ്ഞു കാറില്‍ കയറുമ്പോള്‍ ഒപ്പം നിര്‍ത്തി ഒരു ഫോട്ടോ എടുത്തോട്ടേ എന്ന് ചോദിച്ചു. അതുകഴിഞ്ഞ് ഒന്നുകൂടി ചോദിച്ചു..'കത്തി കിട്ടിയോ സാറേ'..?
അതിന് അദ്ദേഹം പറഞ്ഞത്..;
'അന്വേഷണത്തിലാണ്'..! 'കിട്ടിയാലുടന്‍ ഞാന്‍ വന്നിരിക്കും'..!
'പൊക്കിയെടുത്ത് അകത്തിടുകേം ചെയ്യും'..!കര്‍ത്താവേ..;
ഈ സാറെന്നെക്കൊണ്ട് ഇനിയും പാടിക്കുമോ..?
കുയില പുടിച്ച് കൂട്ടില്‍ അടച്ച്..;കൂവ സൊല്ലുഗിറ ഉലകം..!
മയില പുടിച്ച് കാല ഒടച്ച്..;ആട സൊല്ലുഗിറ ഉലകം..!

എന്തായാലും, കത്തി കിട്ടിയാല്‍ പറ സാറേ ഞാന്‍ അങ്ങ് വന്നേക്കാം..!'-ഷമ്മി തിലകന്‍ കുറിച്ചു.

ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :