സൂപ്പര്‍താര ചിത്രങ്ങളുടെ ക്ലാഷ്; മമ്മൂട്ടിയും മോഹന്‍ലാലും നേര്‍ക്കുനേര്‍ !

രേണുക വേണു| Last Modified ചൊവ്വ, 16 ഓഗസ്റ്റ് 2022 (15:58 IST)

പൂജ അവധിക്ക് ബോക്‌സ്ഓഫീസില്‍ സൂപ്പര്‍താര ചിത്രങ്ങളുടെ ഏറ്റുമുട്ടല്‍. മമ്മൂട്ടി, മോഹന്‍ലാല്‍, സുരേഷ് ഗോപി എന്നിവരുടെ ചിത്രങ്ങളാണ് ഏതാനും ദിവസങ്ങളുടെ വ്യത്യാസത്തില്‍ റിലീസിന് എത്തുന്നത്.

മമ്മൂട്ടിയെ നായകനാക്കി നിസാം ബഷീര്‍ സംവിധാനം ചെയ്ത റോഷാക്ക് സെപ്റ്റംബര്‍ 29 ന് റിലീസ് ചെയ്യും. ഒരു ദിവസത്തിന്റെ വ്യത്യാസത്തില്‍ സെപ്റ്റംബര്‍ 30 ന് മോഹന്‍ലാല്‍-വൈശാഖ് ചിത്രം മോണ്‍സ്റ്റര്‍ എത്തും. സുരേഷ് ഗോപിയെ നായകനാക്കി ജിബ ജേക്കബ് സംവിധാനം ചെയ്യുന്ന മേ ഹൂം മൂസ എന്ന ചിത്രം സെപ്റ്റംബര്‍ അവസാന വാരമോ ഒക്ടോബര്‍ ആദ്യ വാരമോ റിലീസ് ചെയ്യാനാണ് ആലോചന. അങ്ങനെ വന്നാല്‍ നീണ്ട ഇടവേളയ്ക്ക് ശേഷം മമ്മൂട്ടി-മോഹന്‍ലാല്‍-സുരേഷ് ഗോപി ചിത്രങ്ങള്‍ ഒരേസമയത്ത് ബോക്‌സ്ഓഫീസില്‍ ഏറ്റുമുട്ടുന്ന കാഴ്ച കാണാം.
ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :