1. വിനോദം
  2. സിനിമ
  3. കാര്യം നിസ്സാരം
  4. Pani Movie first week box office collection

Pani Movie Box Office Collection: ബോക്‌സ്ഓഫീസിനിട്ട് 'പണി'ത് ജോജു; കളക്ഷന്‍ കുതിക്കുന്നു

റിലീസ് ചെയ്തു നാല് ദിവസം കൊണ്ട് ഏഴ് കോടിക്ക് അടുത്താണ് പണി ഇന്ത്യന്‍ ബോക്‌സ്ഓഫീസില്‍ നിന്ന് കളക്ട് ചെയ്തിരിക്കുന്നത്

Pani Movie - Joju George
Pani Box Office Collection: ബോക്‌സ്ഓഫീസ് കുതിപ്പ് തുടര്‍ന്ന് ജോജു ജോര്‍ജ് ചിത്രം 'പണി'. റിലീസിനു ശേഷമുള്ള ആദ്യ വാരാന്ത്യത്തില്‍ മികച്ച കളക്ഷനാണ് ചിത്രം സ്വന്തമാക്കിയത്. മൗത്ത് പബ്ലിസിറ്റിയിലൂടെയാണ് 'പണി' ബോക്‌സ്ഓഫീസില്‍ കോടികള്‍ കൊയ്യുന്നത്. റിലീസ് ദിനത്തില്‍ ഒരു കോടിയാണ് ചിത്രം കളക്ട് ചെയ്തതെങ്കില്‍ റിലീസിനു ശേഷമുള്ള ആദ്യ ഞായറാഴ്ച അത് ഇരട്ടിയില്‍ അധികമായി. 
 
റിലീസ് ചെയ്തു നാല് ദിവസം കൊണ്ട് ഏഴ് കോടിക്ക് അടുത്താണ് പണി ഇന്ത്യന്‍ ബോക്‌സ്ഓഫീസില്‍ നിന്ന് കളക്ട് ചെയ്തിരിക്കുന്നത്. റിലീസിനു ശേഷമുള്ള ആദ്യ ശനിയാഴ്ച (ഒക്ടോബര്‍ 26) രണ്ട് കോടിയാണ് ചിത്രം ഇന്ത്യന്‍ ബോക്‌സ്ഓഫീസില്‍ നിന്ന് കളക്ട് ചെയ്തത്. ഞായറാഴ്ചയിലേക്ക് എത്തിയപ്പോള്‍ 2.75 കോടിയായി ഉയര്‍ന്നു. ആകെ ഇന്ത്യ നെറ്റ് കളക്ഷന്‍ ഏഴ് കോടിക്ക് അടുത്തെത്തിയെന്ന് സാക്‌നില്‍ക് റിപ്പോര്‍ട്ട് ചെയ്യുന്നു. 
 
ജോജു ജോര്‍ജ് ആദ്യമായി സംവിധാനം ചെയ്ത ചിത്രമാണ് പണി. ജോജു തന്നെയാണ് നായകവേഷം അവതരിപ്പിച്ചിരിക്കുന്നത്. പ്രേക്ഷകരെ തുടക്കം മുതല്‍ ഒടുക്കം വരെ എന്‍ഗേജ് ചെയ്യിപ്പിക്കുന്ന അടിപ്പടമെന്നാണ് സോഷ്യല്‍ മീഡിയയില്‍ ഭൂരിഭാഗം അഭിപ്രായങ്ങളും. സാധാരണ ഒരു കഥയെ തന്റെ അസാധ്യ മേക്കിങ്ങിലൂടെ ജോജു ജോര്‍ജ് മികച്ചൊരു സിനിമാറ്റിക് എക്സ്പീരിയന്‍സ് ആക്കിയിരിക്കുന്നത്. ചിത്രത്തിലെ ആക്ഷന്‍ രംഗങ്ങളെല്ലാം പ്രേക്ഷകരെ കോരിത്തരിപ്പിക്കുന്നതാണ്. പ്രേക്ഷകരെ പൂര്‍ണമായി തൃപ്തിപ്പെടുത്തുന്ന ക്ലൈമാക്സാണ് സിനിമയിലേതെന്നും പ്രേക്ഷകര്‍ അഭിപ്രായപ്പെടുന്നു. ബിഗ് ബോസ് മലയാളത്തിലൂടെ ശ്രദ്ധിക്കപ്പെട്ട സാഗര്‍ സൂര്യ, ജുനൈസ് വി.പി എന്നിവരാണ് വില്ലന്‍ വേഷങ്ങളില്‍ എത്തുന്നത്.
അടുത്ത ലേഖനം
'വില്ലന്‍ വരാര്‍'; ചുണ്ടില്‍ സിഗരറ്റുമായി മെഗാസ്റ്റാര്‍, പുതിയ സിനിമയിലെ ലുക്ക് പുറത്ത്