അഭിറാം മനോഹർ|
Last Modified ഞായര്‍, 27 ഒക്‌ടോബര്‍ 2024 (13:33 IST)
ബോക്‌സോഫീസില്‍ കുതിപ്പ് നടത്തി ജോജു ജോര്‍ജ് ആദ്യമായി സംവിധാനം ചെയ്ത് സിനിമയായ പണി. ആദ്യ ദിവസങ്ങള്‍ പിന്നിടുമ്പോള്‍ മികച്ച പ്രതികരണമാണ് സിനിമയ്ക്ക് ലഭിക്കുന്നു. ആള്‍ക്കൂട്ടത്തെ സമര്‍ഥമായി ഉപയോഗിക്കുന്ന ജോഷി സ്‌റ്റൈലിലുള്ള ജോജു ജോര്‍ജ് സിനിമയില്‍ സാഗര്‍, ജുനൈസ് എന്നിവരുടെ പ്രകടനങ്ങളെയാണ് സമൂഹമാധ്യമങ്ങള്‍ ഏറ്റെടുത്തിരിക്കുന്നത്. സംവിധായകനെന്ന നിലയില്‍ ജോജു മോശമാക്കിയില്ലെന്നും ആരാധകര്‍ പറയുന്നു.
ബുക്ക് മൈ ഷോയില്‍ രജനീകാന്ത് സിനിമയായ വേട്ടയ്യനെ ഉള്‍പ്പടെ പണി പിന്നിലാക്കികഴിഞ്ഞു. കഴിഞ്ഞ 24 മണീക്കൂറിലെ ബുക്കിംഗ് പ്രകാരം അമല്‍ നീരദ് സിനിമയായ ബോഗയ്ന്‍ വില്ലയേയും ജോജു സിനിമ പിന്നിലാക്കി കഴിഞ്ഞു. 74,000 ആണ് പണിയുടെ ബുക്കിംഗ്. 22,000 ബുക്കിംഗ് മാത്രമാണ് ബോഗയ്ന്‍ വില്ലയ്ക്കുള്ളത്. അതേസമയം റിലീസ് ചെയ്ത ആദ്യ 2 ദിവസത്തില്‍ 4.7 കോടി രൂപയാണ് പണി ബോക്‌സോഫീസില്‍ നിന്നും നേടിയിരിക്കുന്നതെന്ന് ട്രേഡ് അനലിസ്റ്റുകള്‍ പറയുന്നു. ജോജു ജോര്‍ജിനെ കൂടാതെ അഭിനയ,അഭയ ഹിരണ്മയി,പ്രശാന്ത് അലക്‌സ്, സുജിത് ശങ്കര്‍ തുടങ്ങി വലിയ താരനിരയും സിനിമയിലുണ്ട്.