ജൂണില്‍ ആദ്യം എത്തുന്ന മലയാള ചിത്രം,'നീരജ' റിലീസിന് ദിവസങ്ങള്‍ മാത്രം

കെ ആര്‍ അനൂപ്| Last Modified വെള്ളി, 26 മെയ് 2023 (15:52 IST)
ശ്രുതി രാമചന്ദ്രന്‍ പ്രധാന വേഷത്തില്‍ എത്തുന്ന നീരജ റിലീസിന് ദിവസങ്ങള്‍ മാത്രം. ജൂണ്‍ രണ്ടിന് ചിത്രം തിയറ്റുകളില്‍ എത്തും.
രാജേഷ് കെ രാമന്‍ രചനയും സംവിധാനവും നിര്‍വഹിക്കുന്ന ചിത്രത്തില്‍ ഗുരു സോമസുന്ദരം, ജിനു ജോസഫ്, ഗോവിന്ദ് പത്മസൂര്യ, രഘുനാഥ് പലേരി, ശ്രിന്ദ, കലേഷ് , കോട്ടയം രമേഷ്, സ്മിനു സിജോ, അഭിജ ശിവകല, സന്തോഷ് കീഴാറ്റൂര്‍, ശ്രുതി രജനികാന്ത്, സജിന്‍ ചെറുകയില്‍ എന്നിവരും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നുണ്ട്.
രാഗേഷ് നാരായണന്‍ ഛായാഗ്രഹണവും അയൂബ് ഖാന്‍ എഡിറ്റിംഗും നിര്‍വ്വഹിച്ചിരിക്കുന്നു. ഗാനങ്ങള്‍ സച്ചിന്‍ ശങ്കര്‍ മണ്ണോത്തും പശ്ചാത്തല സംഗീതം ബിബിന്‍ അശോകും നിര്‍വ്വഹിക്കും.

ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :