മകന്‍ ഇനി മുന്നില്‍,സുരേഷ് ഗോപി പിന്നില്‍,'പാപ്പന്‍' പോസ്റ്റര്‍

കെ ആര്‍ അനൂപ്| Last Modified ചൊവ്വ, 3 മെയ് 2022 (11:40 IST)

സുരേഷ് ഗോപിയുടെ 'പാപ്പന്‍' പ്രദര്‍ശനത്തിന് ഒരുങ്ങുകയാണ്.ജോഷി സംവിധാനം ചെയ്ത ചിത്രത്തിലെ പുതിയ പോസ്റ്റര്‍ ശ്രദ്ധ നേടുന്നു. സുരേഷ് ഗോപിയുടെ പിറകിലായി ഗോകുല്‍ നില്‍ക്കുന്ന പോസ്റ്ററുകളാണ് നേരത്തെ പുറത്തുവന്നതില്‍ കൂടുതലും. ഇപ്പോഴിതാ അതില്‍നിന്നും മാറ്റി സുരേഷ് ഗോപിയുടെ മുന്നില്‍ ഗോകുല്‍ കൊണ്ടുവന്നിരിക്കുകയാണ് നിര്‍മ്മാതാക്കള്‍.ഈദ് മുബാറക്ക് ആശംസകളുമായിട്ടാണ് ചിത്രത്തിന്റെ പോസ്റ്റര്‍ പുറത്തുവിട്ടിരിക്കുന്നത്.
ഗോകുലും അച്ഛന്‍ സുരേഷ് ഗോപിയും ആദ്യമായി ഒന്നിക്കുന്ന പാപ്പന്‍ റിലീസിന് ഒരുങ്ങുകയാണ്. ഈയടുത്ത് പുറത്തുവന്ന ട്രെയിലര്‍ യൂട്യൂബില്‍ തരംഗമാകുകയാണ്.നീത പിള്ള, നൈല ഉഷ, ആശ ശരത്ത്, കനിഹ, ചന്ദുനാഥ്, വിജയരാഘവന്‍, ടിനി ടോം, ഷമ്മി തിലകന്‍ തുടങ്ങിയവരാണ് പ്രധാന വേഷങ്ങളില്‍ എത്തുന്നത്.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :