'ഇത് മാസ്‌കാണോ അതോ താടിയോ?'; സുരേഷ് ഗോപിയോട് ഉപരാഷ്ട്രപതി (വീഡിയോ)

രേണുക വേണു| Last Modified വെള്ളി, 25 മാര്‍ച്ച് 2022 (09:13 IST)

രാജ്യസഭയില്‍ നിന്നുള്ള സുരേഷ് ഗോപി എംപിയുടെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധ നേടുന്നു. സുരേഷ് ഗോപിയുടെ താടി കണ്ടിട്ട് ഉപരാഷ്ട്രപതി വെങ്കയ്യ നായിഡു രസകരമായ ഒരു ചോദ്യം ഉന്നയിക്കുന്നതാണ് വീഡിയോയിലുള്ളത്. "ഇത് മാസ്‌ക് ആണോ അതോ താടിയാണോ" എന്നാണ് സുരേഷ് ഗോപിയുടെ താടി കണ്ട് വെങ്കയ്യ നായിഡു ചോദിക്കുന്നത്. "താടിയാണ് സാര്‍, ഇതെന്റെ പുതിയ ലുക്ക്, പുതിയ സിനിമക്കു വേണ്ടി" എന്നായിരുന്നു സുരേഷ് ഗോപി ഉപരാഷ്ട്രപതിക്ക് മറുപടി നല്‍കുന്നത്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :