അനുബന്ധ വാര്‍ത്തകള്‍
- മോഹന്‍ലാലും ദിലീപും സുരേഷ് ഗോപിയും ഒന്നിച്ച് അഭിനയിച്ചിട്ടും നിരാശപ്പെടുത്തിയ ക്രിസ്റ്റ്യന്‍ ബ്രദേഴ്സ്; മലയാളത്തില്‍ തകര്‍ന്നടിഞ്ഞ മള്‍ട്ടി സ്റ്റാര്‍ സിനിമകള്‍ ഏതൊക്കെ?
- ഇനി വൈകില്ല പാപ്പനും മൈക്കിളും ഉടന്‍തന്നെ പ്രേക്ഷകരിലേക്ക്, ഉറപ്പുനല്‍കി സുരേഷ് ഗോപി
- 'ദി കിങ് ആന്റ് ദി കമ്മിഷണര്‍' മുതല്‍ 'സലാം കാശ്മീര്‍' വരെ; സൂപ്പര്‍താരങ്ങള്‍ ഒന്നിച്ചിട്ടും രക്ഷപ്പെടാതിരുന്ന വമ്പന്‍ സിനിമകള്‍ ഇതെല്ലാം
- മമ്മൂട്ടിയും സുരേഷ് ഗോപിയും ഒന്നിച്ചെത്തിയിട്ടും സിനിമ വമ്പന്‍ പരാജയം; ബോക്സ്ഓഫീസില്‍ തകര്‍ന്നടിഞ്ഞ മള്‍ട്ടിസ്റ്റാര്‍ ചിത്രങ്ങള്‍
- മമ്മൂട്ടിയുടെ കൂടെ രണ്ട് സിനിമകള്‍, മോഹന്‍ലാലിനും സുരേഷ് ഗോപിക്കും ഒപ്പം ഒന്നും, സൂപ്പര്‍ താരങ്ങളുടെ ചിത്രങ്ങളുടെ തിരക്കില്‍ മാളവിക മേനോന്
വഞ്ചനാ കേസ്: സുരേഷ് ഗോപിയുടെ സഹോദരന്‍ അറസ്റ്റില്‍
സ്വത്ത് വില്‍പ്പനയുമായി ബന്ധപ്പെട്ട വഞ്ചനാ കേസില്‍ സുരേഷ് ഗോപിയുടെ സഹോദരന്‍ സുനില്‍ ഗോപിയെ (55) കോയമ്പത്തൂര്‍ ജില്ലാ ക്രൈംബ്രാഞ്ച് പൊലീസ് അറസ്റ്റ് ചെയ്തു. കോടതി രജിസ്ട്രേഷന്‍ അസാധുവാക്കിയ സ്വത്ത് വില്‍പ്പനയുമായി ബന്ധപ്പെട്ടാണ് അറസ്റ്റ്. കോയമ്പത്തൂര്‍ ജി. എന്‍. മില്‍ റോഡിലെ ഗിരിധരന്‍(36)ന്റെ പരാതിയിലാണ് സുനില്‍ ഗോപി, റീന, ശിവദാസ് എന്നിവര്‍ക്കുനേരെ വഞ്ചനാകുറ്റത്തിന് കേസെടുത്തത്.
കോയമ്പത്തൂര്‍ നവക്കര മാവുത്തംപതി വില്ലേജിലെ മയില്‍ സ്വാമിയുടെ 4.52 ഏക്കര്‍ ഭൂമി സുനില്‍ ഗോപി വാങ്ങിയിരുന്നു. ഇതിനിടെ ഈ സ്ഥലം വില്‍പ്പനയുമായി ബന്ധപ്പെട്ട് സിവില്‍ കേസ് കോടതിയില്‍ എത്തിയതോടെ കോടതി വില്‍പ്പന അസാധുവാക്കി. ഇക്കാര്യം മറച്ചുവെച്ച് വ്യവസായിയായ ഗിരിധരന് സ്ഥലം കൈമാറാനായി 97 ലക്ഷം രൂപ മുന്‍കൂര്‍ പണം കൈപ്പറ്റുകയും 2021 നവംബര്‍ 24 ന് രജിസ്ട്രേഷന്‍ നടത്തുകയും ചെയ്തിരുന്നു.