ബിജുമേനോന്റെ 'ഒരു തെക്കന്‍ തല്ല് കേസ്' എത്ര നേടി? കളക്ഷന്‍ റിപ്പോര്‍ട്ട്

കെ ആര്‍ അനൂപ്| Last Modified വെള്ളി, 16 സെപ്‌റ്റംബര്‍ 2022 (11:47 IST)
പത്തൊമ്പതാം നൂറ്റാണ്ട്, ഒറ്റ് എന്നീ സിനിമകള്‍ക്കൊപ്പം പ്രദര്‍ശനത്തിനെത്തിയ ബിജുമേനോന്‍ ചിത്രമാണ് 'ഒരു തെക്കന്‍ തല്ല് കേസ്'.

സെപ്റ്റംബര്‍ 8ന് തീയേറ്ററുകളില്‍ എത്തിയ സിനിമയുടെ നാലാം ദിവസത്തെ കളക്ഷന്‍ റിപ്പോര്‍ട്ട് ആണ് പുറത്തുവന്നിരിക്കുന്നത്. നാലാം ദിവസം കേരള ബോക്സോഫീസില്‍ 2 കോടി രൂപ നേടിയെന്നാണ് വിവരം.

ജി ആര്‍ ഇന്ദുഗോപന്റെ അമ്മിണി പിള്ള വെട്ടുകേസ് എന്ന കഥയെ ആസ്പദമാക്കിയാണ് സിനിമ നിര്‍മ്മിച്ചത്.നവാഗതനായ ശ്രീജിത്ത് എന്‍ സംവിധാനം ചെയ്ത ചിത്രത്തില്‍ നിമിഷ സജയന്‍, റോഷന്‍ മാത്യൂസ്, പത്മപ്രിയ എന്നിവരാണ് പ്രധാന വേഷങ്ങളില്‍ എത്തിയത്. ബ്രോ ഡാഡിയുടെ തിരക്കഥാകൃത്തുക്കളില്‍ ഒരാളാണ് ശ്രീജിത്ത്.


അനുബന്ധ വാര്‍ത്തകള്‍


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :