സച്ചി..എന്താണ് പറയേണ്ടതെന്ന് എനിക്കറിയില്ല മനുഷ്യാ...നിങ്ങളെക്കുറിച്ച് അഭിമാനിക്കുന്നു: പൃഥ്വിരാജ്

കെ ആര്‍ അനൂപ്| Last Modified വെള്ളി, 22 ജൂലൈ 2022 (17:23 IST)

മലയാളികള്‍ നെഞ്ചിലേറ്റിയ സിനിമയായിരുന്നു അയ്യപ്പനും കോശിയും. സംവിധായകന്‍ സച്ചിയുടെ അവസാനത്തെ സിനിമയും. ദേശീയ അവാര്‍ഡ് പ്രഖ്യാപനത്തില്‍ തിളങ്ങിയ ചിത്രമായി മാറി അയ്യപ്പനും കോശിയും. തന്റെ സിനിമയ്ക്ക് ഇത്രയധികം അവാര്‍ഡുകള്‍ ലഭിച്ചതില്‍ സന്തോഷത്തിലാണ് നടന്‍ പൃഥ്വിരാജ്.

'ബിജു ചേട്ടനും നഞ്ജിയമ്മയ്ക്കും അയ്യപ്പനും കോശിയുടെ മുഴുവന്‍ ആക്ഷന്‍ ടീമിനും അഭിനന്ദനങ്ങള്‍. പിന്നെ സച്ചി..എന്താണ് പറയേണ്ടതെന്ന് എനിക്കറിയില്ല മനുഷ്യാ... നിങ്ങള്‍ എവിടെയായിരുന്നാലും.. നിങ്ങള്‍ സന്തോഷവാനായിരിക്കും എന്ന് ഞാന്‍ പ്രതീക്ഷിക്കുന്നു...കാരണം ഞാന്‍ നിങ്ങളെക്കുറിച്ച് അഭിമാനിക്കുന്നു.'-പൃഥ്വിരാജ് കുറിച്ചു.

മികച്ച സഹനടന്‍: ബിജു മേനോന്‍, മികച്ച സംവിധായകന്‍ : സച്ചി,മികച്ച പിന്നണി ഗായിക : നഞ്ചിയമ്മ,മികച്ച സങ്കട്ടന സംവിധാനം : മാഫിയ ശശി തുടങ്ങി ദേശീയ അവാര്‍ഡില്‍ തിളങ്ങിയ ചിത്രമായി മാറി അയ്യപ്പനും കോശിയും.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :