'നീയൊക്കെ നാട്ടില്‍ കാലുകുത്തിയാല്‍ അണ്ണന്‍ അറിയും'; ഒരു തെക്കന്‍ തല്ലുകേസ് ട്രെയിലര്‍
കെ ആര്‍ അനൂപ്|
Last Modified തിങ്കള്‍, 29 ഓഗസ്റ്റ് 2022 (16:54 IST)
ബിജുമേനോന്‍, പത്മപ്രിയ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി നവാഗതനായ ശ്രീജിത്ത് എന്‍ സംവിധാനം ചെയ്യുന്ന പുതിയ ചിത്രമാണ് ഒരു തെക്കന്‍ തല്ലുകേസ്. സിനിമയുടെ ട്രെയിലര്‍ ശ്രദ്ധ നേടുന്നു.
സെപ്റ്റംബര്‍ 8 ന് ഓണ ചിത്രമായി ഒരു തെക്കന്‍ തല്ലുകേസ് തിയേറ്ററുകളില്‍ ഉണ്ടാകും.
അമ്മിണി പിള്ള എന്ന കഥാപാത്രത്തെ ബിജു മേനോന്‍ അവതരിപ്പിക്കും.നിമിഷ സജയന്‍, റോഷന്‍ മാത്യൂസ് എന്നിവരാണ് പ്രധാന വേഷങ്ങളിലെത്തുന്നത്.ജി ആര്‍ ഇന്ദുഗോപന്റെ അമ്മിണി പിള്ള വെട്ടുകേസ് എന്ന കഥയെ ആസ്പദമാക്കിയാണ് സിനിമ ഒരുങ്ങുന്നത്.ബ്രോ ഡാഡിയുടെ തിരക്കഥാകൃത്തുക്കളില്‍ ഒരാളാണ് ശ്രീജിത്ത്.
കോമഡിക്ക് പ്രാധാന്യമുള്ള ചിത്രം കൂടിയായിരിക്കും ഇത്.