1. വിനോദം
  2. സിനിമ
  3. കാര്യം നിസ്സാരം
  4. Oru Jathi jathakam release date is out now

ഹിറ്റ് കോംബോ വീണ്ടും; വിനീത് ശ്രീനിവാസന്റെ ഒരു ജാതി ജാതകം റിലീസ് പ്രഖ്യാപിച്ചു

Oru Jathi jathakam release date is out now
വിനീത് ശ്രീനിവാസൻ, നിഖില വിമൽ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി എം മോഹനൻ സംവിധാനം ചെയ്യുന്ന 'ഒരു ജാതി ജാതകം' റിലീസ് തീയതി പ്രഖ്യാപിച്ചു. ജനുവരി 31 ന് ചിത്രം തിയേറ്ററുകളിലെത്തും. നിഖിലാ വിമലിന് പുറമേ ഏഴു നായികമാരാണ് ചിത്രത്തിലുള്ളത്. പത്തൊമ്പതാം നൂറ്റാണ്ട് എന്ന ചിത്രത്തിലെ നായിക യാദു, പ്രശസ്ത ഗായിക സയനോരാ ഫിലിപ്പ്, ഇന്ദുതമ്പി, ഹരിത (രോമാഞ്ചം ഫെയിം), ചിപ്പി ദേവസ്സി, രജിതാ മധു, ഹരിത എന്നിവരാണ് സിനിമയിലെ മറ്റു നായികമാർ.
 
അരവിന്ദന്റെ അതിഥികള്‍ എന്ന ചിത്രത്തിനുശേഷം വിനീത് ശ്രീനിവാസനെ നായകനാക്കി എം.മോഹനൻ സംവിധാനം ചെയ്യുന്ന ചിത്രം കൂടിയാണിത്. നായികയായി മോഹനൻ മനസ്സിൽ കണ്ടതും നിഖിലയെ തന്നെ. ബാബു ആന്റണി പ്രധാന വേഷത്തിൽ ചിത്രത്തിലെത്തുന്നുണ്ട്. പി.പി.കുഞ്ഞിക്കണ്ണൻ, നിർമ്മൽ പാലാഴി, അമൽ താഹ, മുദുൽ നായർ എന്നിവരും ഈ ചിത്രത്തിലെ പ്രധാന താരങ്ങളാണ്.
 
ചിത്രത്തിന്റെ തിരക്കഥ രചിച്ചിരിക്കുന്നത് രാകേഷ് മണ്ടോടിയാണ്. ഗാനങ്ങൾ മനു മഞ്ജിത്ത്. സംഗീതം ഗുണസുബ്രഹ്മണ്യം. വർണച്ചിത്രയുടെ ബാനറിൽ മഹാസുബൈർ നിർമിക്കുന്ന ഈ ചിത്രത്തിന്റെ ഛായാഗ്രഹണം വിശ്വജിത് ഒടുക്കത്തിൽ നിർവ്വഹിക്കുന്നു. എഡിറ്റിങ് രഞ്ജൻ ഏബ്രഹാം. 
അടുത്ത ലേഖനം
Happy Birthday Tovino Thomas: അധികാരം... ഒരു മിഥ്യയാണ്! ജതിൻ രാംദാസിന് സ്റ്റീഫൻ നെടുമ്പള്ളിയുടെ പിറന്നാൾ ആശംസ