1. വിനോദം
  2. സിനിമ
  3. കാര്യം നിസ്സാരം
  4. Asif Ali's next is with jeethu joseph

ആസിഫ് അലിക്കൊപ്പം അപർണ വീണ്ടും; സംവിധാനം ജീത്തു ജോസഫ്

ചിത്രത്തിന്റെ ഷൂട്ടിം​ഗ് ആരംഭിച്ചു. ജിത്തു ജോസഫ് സംവിധാനം ചെയ്യുന്ന ചിത്രത്തിന് മിറാഷ് എന്നാണ് പേരിട്ടിരിക്കുന്നത്.

Asif Ali's next is with jeethu joseph
തന്റെ കരിയറിലെ ഏറ്റവും മികച്ച ഫേസിലാണ് നടൻ ആസിഫ് അലി ഇപ്പോൾ. കിഷ്കിന്ധാ കാണ്ഡം എന്ന ഹിറ്റ് ചിത്രത്തിന് ശേഷം ആസിഫ് അലിയും അപർണ ബാലമുരളിയും വീണ്ടും ഒരുമിക്കുകയാണ്. ചിത്രത്തിന്റെ ഷൂട്ടിം​ഗ് ആരംഭിച്ചു. ജിത്തു ജോസഫ് സംവിധാനം ചെയ്യുന്ന ചിത്രത്തിന് മിറാഷ് എന്നാണ് പേരിട്ടിരിക്കുന്നത്. അപർണയും ജീത്തു ജോസഫും വിളക്കുകൊളുത്തി.
 
നടൻ ഹക്കിം ഷാജഹാൻ സ്വിച്ച് ഓൺ ചടങ്ങ് നിർവഹിച്ചു. അപർണ ബാലമുരളി ആദ്യ ക്ലാപ്പടിച്ചു. ഇതിന്റെ ചിത്രങ്ങൾ ജീത്തു ജോസഫ് ഫെയ്സ്ബുക്കിൽ പങ്കുവച്ചിട്ടുണ്ട്. ബോക്സോഫിൽ മികച്ച പ്രതികരണം നേടി മുന്നേറുന്ന രേഖാചിത്രം എന്ന സിനിമയ്‌ക്ക് ശേഷം ആസിഫ് അലി നായകനായി എത്തുന്ന ചിത്രം കൂടിയാണിത്. നിരവധി സിനിമകളാണ് ആസിഫിന്റേതായി അണിയറയിൽ ഒരുങ്ങുന്നത്.
 
പ്രേക്ഷകരെ സസ്പെൻസ് ത്രില്ലർ കഥകളിലേ‌ക്ക് കൂട്ടിക്കൊണ്ടുപോകുന്ന ജീത്തു ജോസഫിന്റെ പുതിയ ചിത്രത്തിനായി ഏറെ പ്രതീക്ഷയോടെയാണ് മലയാളികൾ കാത്തിരിക്കുന്നത്. ഇ ഫോർ എന്റർടെയ്ൻമെന്റിന്റെ ബാനറിൽ മുകേഷ് ആർ മെഹ്ത, ജതിൻ എം സേതി, സി വി സാരഥി എന്നിവർ ചേർന്നാണ് ചിത്രം നിർമിക്കുന്നത്. കഴിഞ്ഞയാഴ്ചയായിരുന്നു ചിത്രത്തിന്റെ ഔദ്യോ​ഗിക പ്രഖ്യാപനം.   
About Writer
നിഹാരിക കെ.എസ്
അടുത്ത ലേഖനം
ഫ്ലാറ്റിന്റെ ബാൽക്കണിയിൽ വന്ന് നിന്ന് നഗ്നതാ പ്രദർശനം; നടൻ വിനായകനെതിരെ രൂക്ഷ വിമർശനം