ഓര്‍ഡിനറിക്ക് രണ്ടാം ഭാഗം, കുഞ്ചാക്കോ ബോബന്‍-ബിജു മേനോന്‍ കൂട്ടുകെട്ടില്‍ വരുന്ന പന്ത്രണ്ടാമത്തെ ചിത്രം

കെ ആര്‍ അനൂപ്| Last Modified ബുധന്‍, 3 ഓഗസ്റ്റ് 2022 (08:55 IST)

2012 മാര്‍ച്ച് 17-ന് പുറത്തിറങ്ങിയ മലയാളചലച്ചിത്രമാണ് ഓര്‍ഡിനറി.കുഞ്ചാക്കോ ബോബന്‍, ആസിഫ് അലി, ബിജു മേനോന്‍ എന്നിവര്‍ പ്രധാന വേഷങ്ങളിലെത്തിയ സിനിമയ്ക്ക് രണ്ടാം ഭാഗം വരുന്നു. കുഞ്ചാക്കോ ബോബന്‍-ബിജുമേനോന്‍ കൂട്ടുകെട്ടില്‍ വരുന്ന പന്ത്രണ്ടാമത്തെ ചിത്രം കൂടിയാകും ഇത്.

രണ്ടാം ഭാഗം ഗവിയില്‍ നിന്ന് മാറി മറ്റൊരു പശ്ചാത്തലത്തില്‍ ആകും ചിത്രീകരിക്കുക.സുഗീത് സംവിധാനം ചെയ്ത ഓര്‍ഡിനറി പത്തനംതിട്ട ജില്ലയിലെ ഗവി, ഇടുക്കി ജില്ലയിലെ വാഗമണ്‍ എന്നിവിടങ്ങളിലാണ് ചിത്രീകരിച്ചത്.

ഗാനരചന നിര്‍വ്വഹിച്ചിരിക്കുന്നത് രാജീവ് നായര്‍, സംഗീതസംവിധാനം നിര്‍വ്വഹിച്ചിരിക്കുന്നത് വിദ്യാസാഗര്‍.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :