'പൂക്കളം കുളമായി...'; ഓണവിശേഷങ്ങളുമായി മിഥുന്‍ മാനുവല്‍ തോമസ്

കെ ആര്‍ അനൂപ്| Last Modified ശനി, 21 ഓഗസ്റ്റ് 2021 (15:06 IST)

ഓണ ചിത്രങ്ങള്‍ പങ്കു വെക്കുന്ന തിരക്കിലാണ് സിനിമ താരങ്ങള്‍. തന്റെ കുടുംബത്തോടൊപ്പം പൂക്കളത്തില്‍ മുന്നില്‍നിന്ന് ഒരു ചിത്രമെടുക്കാനായിരുന്നു സംവിധായകന്‍ മിഥുന്‍ മാനുവല്‍ തോമസ് ആദ്യം മനസ്സില്‍ കണക്കുകൂട്ടിയത്. എന്നാല്‍ മാത്തന് വേറെ പ്ലാന്‍ ഉണ്ടായിരുന്നു എന്ന് പറഞ്ഞു കൊണ്ട് പൂക്കളം കുളമായ ചിത്രം പങ്കുവെച്ചിരിക്കുകയാണ് സംവിധായകന്‍.

'പൂക്കളത്തിന്റെ മുന്നിലിരുന്നു ഫാമിലി ഫോട്ടോ എടുക്കാന്‍ റെഡി ആയിരുന്നു. മാത്തന്‍ ഹാഡ് അദര്‍ പ്ലാന്‍സ്. എല്ലാവര്‍ക്കും ഓണാശംസകള്‍'-മിഥുന്‍ മാനുവല്‍ തോമസ് കുറിച്ചു.

മിഥുന്‍ മാനുവല്‍ തോമസിന്റെ ആട് ത്രീ അണിയറയിലൊരുങ്ങുന്നുണ്ടെന്നാണ് വിവരം.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :