മലയാളികള്‍ക്ക് ഓണാശംസകള്‍ നേര്‍ന്ന് രാഷ്ട്രപതി, പ്രധാനമന്ത്രി, രാഹുല്‍ ഗാന്ധി

സിആര്‍ രവിചന്ദ്രന്‍| Last Modified ശനി, 21 ഓഗസ്റ്റ് 2021 (12:45 IST)
മലയാളികള്‍ക്ക് ഓണാശംസകള്‍ നേര്‍ന്ന് രാഷ്ട്രീയ പ്രമുഖര്‍. കര്‍ഷകരാണ് ഓണക്കാലത്ത് പ്രാധാന്യം അര്‍ഹിക്കുന്നവരെന്ന് രാഷ്ട്രപതി രാംനാഥ് കോവിന്ദ് ട്വീറ്റ് ചെയ്തു. അതേസമയം വയനാട് എംപി കൂടിയായ രാഹുല്‍ ഗാന്ധി ഓണത്തിന്റെ ഭാഗമാകാന്‍ തന്നെ അനുവദിച്ചതിന് നന്ദി പറഞ്ഞു. ലോകത്തിലെ എല്ലാ മലയാളികള്‍ക്കും ഓണാശംസകള്‍ നേരുന്നതായി അദ്ദേഹം വീഡിയോയിലൂടെ പറഞ്ഞു.

ഓണത്തിന്റെ പ്രത്യേകവേളയില്‍, ഉത്സാഹവും സാഹോദര്യവും ഐക്യവും ചേര്‍ന്ന ഉത്സവത്തിന് ആശംസകള്‍. ഏവരുടെയും നല്ല ആരോഗ്യത്തിനും ക്ഷേമത്തിനും വേണ്ടി ഞാന്‍ പ്രാര്‍ത്ഥിക്കുന്നു.-പ്രധാനമന്ത്രി നരേന്ദ്രമോദി ട്വിറ്ററില്‍ കുറിച്ചു. മലയാളത്തിലാണ് കുറിപ്പ്.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :