നയന്‍താരയ്ക്ക് കൈകളില്‍ ഒരു വിരല്‍ കൂടുതലാണെന്ന് അറിയുമോ?

രേണുക വേണു| Last Modified വെള്ളി, 18 നവം‌ബര്‍ 2022 (15:42 IST)

താരസുന്ദരി നയന്‍താരയുടെ 38-ാം ജന്മദിനമാണ് ഇന്ന്. കഠിന പ്രയത്നത്തിലൂടെ തെന്നിന്ത്യന്‍ സിനിമാലോകത്ത് തന്റേതായ സ്ഥാനം ഉറപ്പിച്ച നടി കൂടിയാണ് നയന്‍താര. നയന്‍താര ഒരു പോളിഡാക്റ്റൈല്‍ ആണെന്ന് അധികം ആര്‍ക്കും അറിയില്ല. പോളിഡാക്റ്റൈല്‍ എന്ന് കേള്‍ക്കുമ്പോള്‍ പേടിക്കേണ്ട ! കൈകളിലോ കാലുകളിലോ സാധാരണ ഉണ്ടാകേണ്ട അഞ്ച് വിരലിനേക്കാള്‍ ഒരെണ്ണം കൂടുതല്‍ വരുന്ന അവസ്ഥയാണിത്. ജന്മനാ തന്നെ നയന്‍താരയ്ക്കും കൈയില്‍ ഒരു വിരല്‍ കൂടുതലാണ്. ഇടത് കൈയിലാണ് നയന്‍താരയ്ക്ക് ഒരു വിരല്‍ കൂടുതല്‍ ഉള്ളത്. അത് വളരെ നേരിയതും പെട്ടന്ന് ശ്രദ്ധിക്കപ്പെടാത്ത നിലയിലുമാണ്. താരത്തിന്റെ പല ചിത്രങ്ങളിലും സൂക്ഷിച്ച് നോക്കിയാല്‍ ഇത് കണ്ടെത്താന്‍ സാധിക്കും. ചിലര്‍ക്ക് കൈയിലും ചിലര്‍ കാലിലുമാണ് വിരല്‍ കൂടുതല്‍ ഉണ്ടാകുക.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :