പുറത്തെ കാര്യങ്ങള്‍ കൂടുതലായി ചോദിച്ചത് മാരാരും ജുനൈസും, ബിഗ് ബോസ് വീട്ടിലെ അനുഭവങ്ങള്‍ പങ്കുവെച്ച് ഒമര്‍ ലുലു

കെ ആര്‍ അനൂപ്| Last Modified വ്യാഴം, 11 മെയ് 2023 (10:42 IST)
ബിഗ് ബോസ് മത്സരങ്ങള്‍ പുറത്ത് നിന്ന് കണ്ടവരാണ് വൈല്‍ഡ് കാര്‍ഡായി
എത്തുക. അങ്ങനെ എത്തുന്ന മത്സരാര്‍ത്ഥികളോട് പുറത്തു നടക്കുന്ന കാര്യങ്ങള്‍ എന്തൊക്കെയെന്ന് അറിയുവാന്‍ മറ്റു മത്സരാര്‍ത്ഥികള്‍ തന്ത്രപൂര്‍വ്വം ശ്രമിക്കും. അത്തരത്തിലൊരു അനുഭവം പങ്കുവയ്ക്കുകയാണ് ഒമര്‍ ലുലു.

പുറത്തെ കാര്യങ്ങള്‍ പറയാന്‍ പാടില്ലെന്ന് നിര്‍ദേശം ബിഗ് ബോസ് നല്‍കിയിരുന്നു എന്നാണ് ഒമര്‍ പറയുന്നത്. എന്നാല്‍ ചില കാര്യങ്ങള്‍ അറിയാതെ പറഞ്ഞു പോകുമെന്നും മാരാരും ജുനൈസുമൊക്കെയാണ് പുറത്തെ കാര്യങ്ങള്‍ തന്നോട് കൂടുതലായി ചോദിച്ചതെന്നും അദ്ദേഹം വെളിപ്പെടുത്തി.

ഇവര്‍ നമ്മളെ ആദ്യം വന്ന് നമ്മളെ പൂളിലേക്ക് വിളിക്കും. അവിടെ മൈക്ക് ഇല്ലല്ലോ, അതുകൊണ്ടാണ് നമ്മളെ പൂളിലേക്ക് വിളിക്കുന്നത്. നമ്മള്‍ അപ്പോള്‍ പറയുന്നത് ആരും കേള്‍ക്കില്ലല്ലോ എന്നും ഒമര്‍ ലുലു ഏഷ്യാനെറ്റ് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞു.







ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :