ചെരുപ്പ് ഊരി അടിക്കണണം, 52 വയസ്സുള്ള തന്നോട് ഇങ്ങനെ,നാട്ടിലെ മറ്റ് പെണ്‍കുട്ടികളുടെ അവസ്ഥ എന്തായിരിക്കുമെന്ന് നടി ഐശ്വര്യ

കെ ആര്‍ അനൂപ്| Last Modified വ്യാഴം, 20 ഏപ്രില്‍ 2023 (12:30 IST)
സാമൂഹ്യ മാധ്യമങ്ങളിലൂടെയും ഫോണിലൂടെയും തനിക്ക് അശ്ലീല സന്ദേശം അയക്കുന്നവര്‍ക്കെതിരെ നടി ഐശ്വര്യ ഭാസ്‌കരന്‍. 52 വയസ്സുള്ള തന്നോട് ഇങ്ങനെ പെരുമാറുകയാണെങ്കില്‍ നാട്ടിലെ മറ്റ് പെണ്‍കുട്ടികളുടെ അവസ്ഥ എന്തായിരിക്കും എന്നാണ് നടി ചോദിക്കുന്നത്.

രാധാകൃഷ്ണന്‍ എന്ന് പേരുള്ള ഒരാള്‍ രാത്രി 11 മണിക്ക് ശേഷം രാത്രി പേഴ്‌സണലായി വീട്ടില്‍ വന്ന് സോപ്പ് കാണണമെന്ന് ആവശ്യപ്പെട്ടു. ഒരു സ്ത്രീ ഭര്‍ത്താവില്ലാതെ ഒറ്റയ്ക്ക് ജീവിക്കുന്നത് കാണുമ്പോള്‍ ഇങ്ങനെ ചോദിക്കുന്നവരെ ചെരുപ്പ് ഊരി അടിക്കണണമെന്നാണ് ഐശ്വര്യ പറയുന്നത്. ഫോട്ടോയും അവര്‍ അയച്ച മെസ്സേജുകളുടെ സ്‌ക്രീന്‍ഷോട്ടും മറ്റും നടി യൂട്യൂബ് വീഡിയോയില്‍ പങ്കുവെക്കുന്നു.






അനുബന്ധ വാര്‍ത്തകള്‍


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :