ഒമര്‍ ലുലു ബിഗ് ബോസിലേക്ക് എത്തിയത് ഏഷ്യാനെറ്റിനോട് അങ്ങോട്ട് ആവശ്യപ്പെട്ട് !

രേണുക വേണു| Last Modified വ്യാഴം, 20 ഏപ്രില്‍ 2023 (10:45 IST)

ബിഗ് ബോസ് മലയാളം സീസണ്‍ ഫൈവിലെ അടുത്ത വൈല്‍ഡ് കാര്‍ഡ് എന്‍ട്രിയായി സംവിധായകന്‍ ഒമര്‍ ലുലു എത്തിയിരിക്കുകയാണ്. തന്റെ പുതിയ സിനിമയായ 'നല്ല സമയം' ഒ.ടി.ടി.യില്‍ റിലീസ് ചെയ്തിരിക്കുന്ന വേളയിലാണ് ഒമറിന്റെ ബിഗ് ബോസ് വീട്ടിലേക്കുള്ള പ്രവേശനം. ഏഷ്യാനെറ്റിനോട് അങ്ങോട്ട് ആവശ്യപ്പെട്ടാണ് ഒമര്‍ ലുലു ഇത്തവണ ബിഗ് ബോസ് ഷോയിലേക്ക് എത്തിയിരിക്കുന്നത്.

കഴിഞ്ഞ സീസണിലും ബിഗ് ബോസില്‍ പങ്കെടുക്കാന്‍ വേണ്ടി ഒമര്‍ ശ്രമിച്ചിരുന്നു. എന്നാല്‍ പല കാരണങ്ങളാല്‍ അത് സാധിച്ചില്ല. ഇത്തവണയും തനിക്ക് ബിഗ് ബോസില്‍ മത്സരാര്‍ഥിയാകാന്‍ ആഗ്രഹമുണ്ടെന്ന കാര്യം ഒമര്‍ ഏഷ്യാനെറ്റിനെ അറിയിക്കുകയായിരുന്നു. സോഷ്യല്‍ മീഡിയ ഇടപെടലുകളിലൂടെയും തന്റെ പുതിയ ചിത്രമായ 'നല്ല സമയ'ത്തിലൂടെയും അപ്പോഴേക്കും ഒമര്‍ വാര്‍ത്തകളില്‍ ഇടംപിടിച്ചിരുന്നു. ഇതേ തുടര്‍ന്നാണ് വൈല്‍ഡ് കാര്‍ഡ് എന്‍ട്രിയായി ഒമറിനെ കൊണ്ടുവരാന്‍ ഏഷ്യാനെറ്റും തീരുമാനിച്ചത്.

നേരത്തെ ആദ്യ വൈല്‍ഡ് കാര്‍ഡ് എന്‍ട്രിയായി ഹനാന്‍ ബിഗ് ബോസ് വീട്ടില്‍ എത്തിയിരുന്നു. ശാരീരിക ബുദ്ധിമുട്ടുകളെ തുടര്‍ന്ന് പിന്നീട് ഹനാന്‍ പുറത്ത് പോകുകയായിരുന്നു. ഈ സാഹചര്യത്തിലാണ് ഒമര്‍ ലുലു ബിഗ് ബോസിലേക്ക് എത്തിയിരിക്കുന്നത്.
ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :