കെ ആര്‍ അനൂപ്|
Last Modified വ്യാഴം, 20 ഏപ്രില്‍ 2023 (10:07 IST)
'പൊന്നിയിന്‍ സെല്‍വന്‍ 2' ന്റെ പ്രൊമോഷനുകളുടെ തിരക്കിലാണ് താരങ്ങള്‍. വിക്രം, കാര്‍ത്തി, തൃഷ, ജയം രവി, ഐശ്വര്യ ലക്ഷ്മി, ശോഭിത തുടങ്ങിയ താരങ്ങള്‍ കൊച്ചിയില്‍ എത്തി. ഇന്ന് നിങ്ങളെ കാണാന്‍ താന്‍ കൊച്ചിയിലേക്ക് വരുന്നുണ്ടെന്ന് ജയം രവി പറഞ്ഞു. മച്ചാനെ... വൈകാതെ കാണാം എന്ന് കാര്‍ത്തിയും സോഷ്യല്‍ മീഡിയയില്‍ കുറിച്ചു.
മണിരത്നത്തിന്റെ 'പൊന്നിയിന്‍ സെല്‍വന്‍ 2' ഏപ്രില്‍ 28 ന് തിയറ്ററുകളില്‍ എത്തും. ആദ്യ ഭാഗം 2022 സെപ്റ്റംബറില്‍ പുറത്തിറങ്ങി, ബോക്സ് ഓഫീസില്‍ 500 കോടിയിലധികം നേടിയ ബ്ലോക്ക്ബസ്റ്റര്‍ ഹിറ്റായി ചിത്രം മാറി.
'പൊന്നിയിന്‍ സെല്‍വന്‍ 2' 4DX-ല്‍ പുറത്തിറങ്ങും എന്നാണ് പുതിയ റിപ്പോര്‍ട്ട്. മികച്ച ഒരു സിനിമാറ്റിക് അനുഭവം നല്‍കുന്ന 4DX-ല്‍ പുറത്തിറങ്ങുന്ന ആദ്യത്തെ തെന്നിന്ത്യന്‍ ചിത്രമാണ് 'പൊന്നിയിന്‍ സെല്‍വന്‍'.
തമിഴ്, ഹിന്ദി, തെലുങ്ക്, മലയാളം, കന്നഡ ഭാഷകളിലായി സിനിമ റിലീസ് ചെയ്യും.