തെലുങ്ക് സിനിമയില്‍ മലയാളം റീമേക്കുകളുടെ കാലം,'ഗോഡ്ഫാദര്‍' സെറ്റില്‍ 'പവന്‍ കല്യാണും 'ഭീംല നായക്' സെറ്റില്‍ ചിരഞ്ജീവിയും, വീഡിയോ

കെ ആര്‍ അനൂപ്| Last Modified വ്യാഴം, 24 ഫെബ്രുവരി 2022 (15:39 IST)

ഒരേസമയം രണ്ട് മലയാള ചിത്രങ്ങളാണ് തെലുങ്കിലേക്ക് റീമേക്ക് ചെയ്യുന്നത്. അയ്യപ്പനും കോശിയും, ലൂസിഫറും. തെലുങ്ക് സിനിമയിലെ വലിയ താരങ്ങള്‍ അണിനിരക്കുന്ന രണ്ട് ചിത്രങ്ങളും കാണുവാനായി സിനിമാപ്രേമികള്‍ കാത്തിരിക്കുകയാണ്. അയ്യപ്പനും കോശിയും എന്ന ചിത്രത്തില്‍ ബിജു മേനോന്‍ അവതരിപ്പിച്ച കഥാപാത്രമായി 'ഭീംല നായകി'ല്‍ പവന്‍ കല്യാണ്‍ ഉണ്ടാകും. ലൂസിഫറിനെ തെലുങ്ക് റീമേക്ക് ഗോഡ്ഫാദറില്‍ പവന്‍ കല്യാണിന്റെ മൂത്ത ജ്യേഷ്ഠനുമായ ചിരഞ്ജീവിയാണ് മോഹന്‍ലാലിന്റെ 'സ്റ്റീഫന്‍ നെടുമ്പള്ളി'യായി വേഷമിടുന്നത്.

ഇപ്പോഴിതാ ഗോഡ്ഫാദര്‍' സെറ്റില്‍ 'പവന്‍ കല്യാണും 'ഭീംല നായക്' സെറ്റില്‍ ചിരഞ്ജീവിയും എത്തിയ വീഡിയോയാണ് ആരാധകര്‍ക്കിടയില്‍ ഹിറ്റാകുന്നത്.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :