മോഹന്‍ലാലും പ്രിയദര്‍ശനും വീണ്ടും ഒന്നിക്കുന്നു, 'ഓളവും തീരവും' റീമേക്ക് ഒരുങ്ങുന്നു

കെ ആര്‍ അനൂപ്| Last Modified വെള്ളി, 1 ഒക്‌ടോബര്‍ 2021 (11:14 IST)

പ്രിയദര്‍ശന്‍-മോഹന്‍ലാല്‍ കൂട്ടുകെട്ടില്‍ ഒരു സ്‌പോര്‍ട്‌സ് ചിത്രം അണിയറയില്‍ ഒരുങ്ങുന്നുണ്ട്. ഇപ്പോഴിതാ ഇരുവരും ചേര്‍ന്ന് പി എന്‍ മേനോന്റെ സംവിധാനത്തില്‍ 1970ല്‍ പുറത്തിറങ്ങിയ 'ഓളവും തീരവും' റീമേക്ക് ചെയ്യുവാന്‍ ഒരുങ്ങുന്നുവെന്ന് റിപ്പോര്‍ട്ടുകള്‍.രചന എം ടി വാസുദേവന്‍ നായരുടേതായിരുന്നു.

ഒറിജിനലില്‍ മധു അവതരിപ്പിച്ച 'ബാപ്പുട്ടി' എന്ന നായക കഥാപാത്രമായി മോഹന്‍ലാല്‍ വേഷമിടും എന്നാണ് കേള്‍ക്കുന്നത്. നായികയെ കുറിച്ചുള്ള വിവരങ്ങള്‍ പുറത്തുവന്നിട്ടില്ല.എംടി കഥകളുടെ നെറ്റ്ഫ്‌ളിക്‌സ് ആന്തോളജിയില്‍ പ്രിയദര്‍ശന്‍ 2 ചിത്രങ്ങള്‍ ചെയ്യും.'ശിലാലിഖിതം' എന്ന കഥയാണ് ഇതില്‍ ഒന്ന്. ബിജു മേനോന്‍ നായകനാവുന്ന സിനിമയുടെ ചിത്രീകരണം അടുത്തിടെ തുടങ്ങിയിരുന്നു.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :