കെ ആര്‍ അനൂപ്|
Last Modified വ്യാഴം, 30 സെപ്‌റ്റംബര്‍ 2021 (12:04 IST)
12ത്ത് മാന്‍ ചിത്രീകരണ തിരക്കിലാണ് മോഹന്‍ലാല്‍. അദ്ദേഹത്തിനൊപ്പം അഭിനയിക്കാന്‍ അവസരം ലഭിച്ച സന്തോഷത്തിലാണ് സൈജു കുറുപ്പ്. ഇനി മമ്മൂട്ടിയുടെ കൂടെയുള്ള ചിത്രമായിരിക്കും മലയാളികള്‍ ചോദിക്കുക എന്ന് പറഞ്ഞുകൊണ്ടാണ് നടന്‍ ചിത്രം പങ്കുവെച്ചത്.
'ഒരു മലയാളിക്ക് ഇതില്‍ കൂടുതല്‍ എന്ത് ചോദിക്കാന്‍ കഴിയും? ഉത്തരം: മമ്മൂക്കയ്‌ക്കൊപ്പമുള്ള ഒരു ചിത്രം.'- സൈജു കുറുപ്പ് കുറിച്ചു.
മോഹന്‍ലാല്‍ എത്തുന്നതിനു മുമ്പ് തന്നെ സൈജു കുറുപ്പിന്റെ ഭാഗങ്ങളുടെ ചിത്രീകരണം ആരംഭിച്ചിരുന്നു. ഉണ്ണിമുകുന്ദനും ടീമിനൊപ്പം ഉണ്ടായിരുന്നു.