ദക്ഷിണേന്ത്യയിലും നമ്പര്‍ വൺ! നയൻതാരയെ പിന്നിലാക്കി ദീപിക പദുക്കോൺ

കെ ആര്‍ അനൂപ്| Last Modified ചൊവ്വ, 13 ഫെബ്രുവരി 2024 (09:51 IST)
ബോളിവുഡിലെ മുൻനിര നായികമാരിൽ ഒരാളാണ് ദീപിക പദുക്കോണ്‍. പ്രതിഫലത്തിന്റെ കാര്യത്തിൽ നടിക്ക് മുന്നിൽ ആരുമില്ല. 2023 ൽ പഠാനും ഇക്കൊല്ലം ഫൈറ്ററും നടിയുടെ വിജയമായി മാറി.പ്രഭാസിനൊപ്പമുള്ള കല്‍ക്കി എഡി 2898 ആണ് ദീപികയുടെ അടുത്ത റിലീസ്.

600കോടി ബജറ്റിലാണ് സിനിമ ഒരുങ്ങുന്നത്.നാഗ് അശ്വിനാണ് കല്‍ക്കി സംവിധാനം ചെയ്യുന്നത്. സിനിമയുടെ അവസാനഘട്ട ഷൂട്ടിംഗ് ഹൈദരാബാദിൽ പുരോഗമിക്കുകയാണ്.കമല്‍ഹാസന്‍ ഉൾപ്പെടെയുള്ള താരനിര അണിനിരക്കുന്നു എന്നതുകൊണ്ട് തന്നെ സിനിമ ലോകം കാത്തിരിക്കുകയാണ്.

20 കോടിയാണ് ഈ പാന്‍ ഇന്ത്യന്‍ ചിത്രത്തിനായി ദീപികയ്ക്ക് ലഭിച്ച പ്രതിഫലം. ദക്ഷിണേന്ത്യയിൽ ഏറ്റവും കൂടുതൽ പ്രതിഫലം വാങ്ങിയിരുന്ന നയൻതാരയുടെ റെക്കോർഡ് ആണ് ദീപിക മറികടന്നത്.ദക്ഷിണേന്ത്യയിലും നമ്പര്‍ വണ്‍ ആകാൻ ഇതോടെ ദീപികയ്ക്ക് ആയി.

നയന്‍താര പതിനൊന്ന് കോടിയാണ് ഒരു സിനിമയ്ക്കായി വാങ്ങുന്നത്.

ദക്ഷിണിയിൽ മറ്റൊരു നടിയും രണ്ടക്കമുള്ള പ്രതിഫലം വാങ്ങുന്നില്ല.സാമന്ത, രശ്മിക തുടങ്ങിയവർ പ്രതിഫലത്തിന്റെ കാര്യത്തിൽ വളരെ പിന്നിലാണ്.നയന്‍താരയേക്കാള്‍ വളരെ മുന്നിലാണ് ഇപ്പോള്‍ ദീപിക.

ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :