കരാട്ടെ പരിശീലനത്തില്‍ ഫഹദ്,പ്രേമലു വിജയത്തിനുശേഷം കരാട്ടെ ചന്ദ്രനുമായി ഭാവന സ്റ്റുഡിയോസ്

Karate Chandran
കെ ആര്‍ അനൂപ്| Last Modified ചൊവ്വ, 13 ഫെബ്രുവരി 2024 (09:37 IST)
Karate Chandran
പ്രേമലു വിജയത്തിനുശേഷം പുതിയ സിനിമ പ്രഖ്യാപിച്ചിരിക്കുകയാണ് ഭാവന സ്റ്റുഡിയോസ്.കരാട്ടെ ചന്ദ്രന്‍ എന്നാണ് സിനിമയ്ക്ക് പേരിട്ടിരിക്കുന്നത്. ടൈറ്റില്‍ കഥാപാത്രത്തെ അവതരിപ്പിക്കുന്നത് ഫഹദ് ഫാസിലാണ്. നവാഗതനായ റോയ് സംവിധാനം ചെയ്യുന്ന ചിത്രത്തിന് തിരക്കഥയൊരുക്കുന്നത് എസ് ഹരീഷും വിനോയ് തോമസും ചേര്‍ന്നാണ്.

മഹേഷിന്റെ പ്രതികാരം മുതല്‍ ദിലീഷ് പോത്തന്റെ സഹ സംവിധായകനായിരുന്നു റോയ്. ഭാവന സ്റ്റുഡിയോസ് നിര്‍മിക്കുന്ന ആറാമത്തെ സിനിമ കൂടിയാണിത്. കുമ്പളങ്ങി നൈറ്റ്‌സ് ആയിരുന്നു ആദ്യ സിനിമ.ജോജി, പാല്‍തു ജാന്‍വര്‍, തങ്കം, പ്രേമലു തുടങ്ങിയ സിനിമകള്‍ ഒരുക്കി വിജയ ട്രാക്കിലാണ് ഭാവന സ്റ്റുഡിയോസ്. സിനിമയെ കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ വൈകാതെ വരും.

ഭാവന സ്റ്റുഡിയോസിന്റെ തിയറ്ററുകളിലുള്ള ചിത്രം പ്രേമലുവില്‍ നസ്‌ലെനും മമിതയുമാണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.തണ്ണീര്‍മത്തന്‍ ദിനങ്ങള്‍, സൂപ്പര്‍ ശരണ്യ തുടങ്ങിയ ചിത്രങ്ങള്‍ക്കു ശേഷം ഗിരീഷ് എ ഡി എന്ന സംവിധായകന്റെ ഹാട്രിക് വിജയമാണിത്.ദിലീഷ് പോത്തന്‍, ശ്യാം പുഷ്‌കരന്‍, ഫഹദ് ഫാസില്‍ എന്നിവര്‍ ചേര്‍ന്നാണ് ഈ ചിത്രം നിര്‍മ്മിച്ചത്.


അനുബന്ധ വാര്‍ത്തകള്‍


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :