'ഈ വക വാര്‍ത്ത നിര്‍ത്താന്‍ ഞാന്‍ എത്ര രൂപ തരണം'; ചൊടിച്ച് ഉണ്ണി മുകുന്ദന്‍, കാരണം അനുശ്രീയ്‌ക്കൊപ്പമുള്ള ചിത്രം !

ബിജെപി അനുയായികളാണ് ഉണ്ണി മുകുന്ദനും അനുശ്രീയും

Unni Mukundan and Anushree
രേണുക വേണു| Last Modified തിങ്കള്‍, 12 ഫെബ്രുവരി 2024 (15:48 IST)
Unni Mukundan and Anushree

തനിക്കെതിരെ സോഷ്യല്‍ മീഡിയയില്‍ വരുന്ന വാര്‍ത്തകളോട് രൂക്ഷമായി പ്രതികരിച്ച് നടന്‍ ഉണ്ണി മുകുന്ദന്‍. നടി അനുശ്രീയ്‌ക്കൊപ്പമുള്ള തന്റെ ചിത്രം പങ്കുവെച്ച് ഇവരുടെ വിവാഹത്തിനായി കാത്തിരിക്കുന്നു എന്ന തരത്തില്‍ വന്ന പോസ്റ്റിന്റെ സ്‌ക്രീന്‍ ഷോട്ട് പങ്കുവെച്ചാണ് താരത്തിന്റെ പ്രതികരണം. പോപ്പുലര്‍ ഒപ്പീനിയന്‍ മലയാളം എന്ന ഫെയ്‌സ്ബുക്ക് ഗ്രൂപ്പിലാണ് ഈ പോസ്റ്റ് വന്നിരിക്കുന്നത്.

' മലയാളികള്‍ കാത്തിരിക്കുന്നത് ഇവരുടെ കല്യാണം എന്ന് നടക്കും എന്ന് അറിയാനാണ് ' എന്ന വരികളോടെയാണ് ഉണ്ണി മുകുന്ദന്റെയും അനുശ്രീയുടെയും ചിത്രം ഈ ഗ്രൂപ്പില്‍ പോസ്റ്റ് ചെയ്തിരിക്കുന്നത്. ' ഈ ടൈപ്പ് ന്യൂസ് നിര്‍ത്താന്‍ ഞാന്‍ എത്ര പേയ്‌മെന്റ് തരണം?' എന്നാണ് സ്‌ക്രീന്‍ഷോട്ട് പങ്കുവെച്ച് ഉണ്ണി മുകുന്ദന്‍ ഫെയ്‌സ്ബുക്കില്‍ രംഗത്തെത്തിയിരിക്കുന്നത്.
ബിജെപി അനുയായികളാണ് ഉണ്ണി മുകുന്ദനും അനുശ്രീയും. ഇരുവരും ഒന്നിച്ച് ബിജെപിയുടെ ഒരു പരിപാടിയില്‍ പങ്കെടുത്ത ചിത്രമാണ് പോസ്റ്റില്‍ ഉപയോഗിച്ചിരിക്കുന്നത്.അനുബന്ധ വാര്‍ത്തകള്‍


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :