കത്രീന കൈഫും ആലിയ ഭട്ടും അല്ല, ദീപികയ്ക്ക് തൊട്ടുപിന്നിൽ പ്രതിഫലം വാങ്ങുന്നത് ആര് ? ഉത്തരം ഇവിടെയുണ്ട് !

Katrina Kaif and Alia Bhatt
കെ ആര്‍ അനൂപ്| Last Modified ബുധന്‍, 28 ഫെബ്രുവരി 2024 (15:25 IST)
Katrina Kaif and Alia Bhatt
വമ്പൻ പ്രതിഫലം വാങ്ങുന്ന നടിമാരാണ് ബോളിവുഡ് സിനിമ ലോകത്ത് ഉള്ളത്.ദീപിക പദുക്കോണ്‍, കത്രീന കൈഫ്, ആലിയ ഭട്ട് തുടങ്ങിയ നടിമാർ പത്ത് കോടിക്ക് മുകളിൽ പ്രതിഫലം കൈപ്പറ്റുന്നവരാണ്. സിനിമകൾ വിജയിക്കുമ്പോൾ പ്രതിഫലം ഉയർത്താനും താരങ്ങൾ മറക്കില്ല. ഒരു സിനിമയിൽ അഭിനയിക്കാൻ 30 കോടി രൂപയാണ് ദീപിക വാങ്ങുന്നത്.പഠാന്‍, ജവാന്‍,ഫൈറ്റർ തുടങ്ങിയ സിനിമകളുടെ വിജയത്തിൻറെ കഥ ദീപികയ്ക്ക് പറയാനുമുണ്ട്.

പത്തിനും ഇരുപതിനും ഇടയിൽ പ്രതിഫലം വാങ്ങുന്ന നടിമാരാണ് കത്രീന കൈഫും ആലിയ ഭട്ടും. ദീപിക കഴിഞ്ഞാൽ ഏറ്റവും അധികം പ്രതിഫലം വാങ്ങുന്നത് ഇവരാരുമല്ല.കങ്കണയാണ് രണ്ടാം സ്ഥാനത്ത്.

ബോളിവുഡിലെ ക്രൗഡ് പുള്ളർ നടിമാരിൽ ഒരാളാണ് കങ്കണ.തനു വെഡ്‌സ് മനു റിട്ടേണ്‍സിലൂടെ 200 കോടി നേടി തൻറെ കരുത്ത് കങ്കണ ഒറ്റയ്ക്ക് കാണിച്ചു. 27 കോടിയാണ് ഒരു ചിത്രത്തിനായി കങ്കണ വാങ്ങുന്ന പ്രതിഫലം.ALSO READ:
പുറത്തിറങ്ങുന്നവര്‍ ശ്രദ്ധിക്കുക; ഇന്നുമുതല്‍ വെള്ളിയാഴ്ച വരെ ഈ ജില്ലകളില്‍ ചൂട് ഉയരും, അതീവ ജാഗ്രത

2015 തുടങ്ങി 2018 വരെ കങ്കണയുടെ പേരിൽ ഹിറ്റുകളൊന്നും പിറന്നിട്ടുണ്ടായിരുന്നില്ല.മണികര്‍ണികയിലൂടെ നടി തിരിച്ചുവന്നു. ബോക്സ് ഓഫീസിൽ 100 കോടി നേടി.തേജസ്, ദാക്കഡ്, തലൈവി മൂന്ന് ചിത്രങ്ങൾ തുടർന്ന് പരാജയപ്പെട്ടു.എമര്‍ജന്‍സിയാണ് നടിയുടെ അടുത്ത ചിത്രം. ഇതില്‍ മുന്‍ പ്രധാനമന്ത്രി ഇന്ദിരാ ഗാന്ധിയുടെ വേഷത്തിൽ നടി പ്രത്യക്ഷപ്പെടും.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :