ക്രിസ്മസ് സമ്മാനം,കത്രീന കൈഫും വിജയ് സേതുപതിയും ഒന്നിക്കുന്ന 'മെറി ക്രിസ്മസ്'ലെ ടൈറ്റില്‍ ട്രാക്ക് പുറത്ത്

കെ ആര്‍ അനൂപ്| Last Modified ചൊവ്വ, 26 ഡിസം‌ബര്‍ 2023 (11:54 IST)
ക്രിസ്മസിനോടനുബന്ധിച്ച് കത്രീന കൈഫും വിജയ് സേതുപതിയും കേന്ദ്രകഥാപാത്രങ്ങളാകുന്ന 'മെറി ക്രിസ്മസ്' എന്ന ചിത്രത്തിന്റെ ടൈറ്റില്‍ ട്രാക്ക് പുറത്ത് വന്നു.

ആഷ് കിംഗ് ആലപിച്ച ഗാനമാണ് ഇത്.
കുറച്ച് ദിവസങ്ങള്‍ക്ക് മുമ്പ്, ചിത്രത്തിന്റെ ട്രെയിലര്‍ പുറത്തിറങ്ങി, അത് എല്ലാവരേയും ആവേശഭരിതരാക്കി.'അന്ധാദുന്‍' സംവിധായകന്‍ ശ്രീറാം രാഘവന്റെ പുതിയ ചിത്രത്തിനായി കാത്തിരിക്കുകയാണ് ആരാധകര്‍.

മെറി ക്രിസ്മസ് രണ്ട് ഭാഷകളിലായാണ് ചിത്രീകരിച്ചിരിക്കുന്നത്. ഹിന്ദി പതിപ്പില്‍ സഞ്ജയ് കപൂര്‍, വിനയ് പഥക്, പ്രതിമ കണ്ണന്‍, ടിന്നു ആനന്ദ് എന്നിവരും തമിഴ് പതിപ്പില്‍ രാധിക ശരത്കുമാര്‍, ഷണ്‍മുഖരാജ, കെവിന്‍ ജയ് ബാബു, രാജേഷ് വില്യംസ് എന്നിവര്‍ ഒരേ വേഷങ്ങളില്‍ അഭിനയിക്കുന്നു.

'മെറി ക്രിസ്തുമസ്' 2024 ജനുവരി 12 ന് തിയേറ്ററുകളില്‍ റിലീസ് ചെയ്യും.

രമേഷ് തൗരാനി, സഞ്ജയ് റൗത്രയ്, ജയ തൗരന്ദ് കേവല്‍ ഗാര്‍ഗ് എന്നിവര്‍ ചേര്‍ന്നാണ് ഇത് നിര്‍മ്മിക്കുന്നത്.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :