Mammootty: മമ്മൂട്ടിയെ വീണ്ടും തഴഞ്ഞ് മോദി സര്‍ക്കാര്‍, ഇത്തവണയും പദ്മ ഭൂഷണ്‍ ഇല്ല

1998 ലാണ് മമ്മൂട്ടിക്ക് പദ്മശ്രീ പുരസ്‌കാരം ലഭിക്കുന്നത്

Mammootty, padma, Padma Bhushan to Mammootty, Mammootty Padma Awards, Cinema News
രേണുക വേണു| Last Modified വെള്ളി, 26 ജനുവരി 2024 (11:16 IST)
Mammootty

Mammootty: പദ്മ പുരസ്‌കാര പ്രഖ്യാപനത്തില്‍ മലയാളത്തിന്റെ മഹാനടന്‍ മമ്മൂട്ടിയെ വീണ്ടും തഴഞ്ഞ് കേന്ദ്ര സര്‍ക്കാര്‍. മൂന്ന് തവണ മികച്ച നടനുള്ള ദേശീയ അവാര്‍ഡ് നേടിയ മമ്മൂട്ടിയെ തഴഞ്ഞുകൊണ്ട് ഒരു തവണ പോലും ദേശീയ അവാര്‍ഡ് കരസ്ഥമാക്കാത്ത ചിരഞ്ജീവിക്ക് ഇത്തവണ കേന്ദ്ര സര്‍ക്കാര്‍ പദ്മ വിഭൂഷണ്‍ നല്‍കി ആദരിച്ചിട്ടുണ്ട്. കഴിഞ്ഞ മൂന്ന് തവണയായി പദ്മ പുരസ്‌കാരങ്ങള്‍ക്കായി സംസ്ഥാന സര്‍ക്കാര്‍ അയക്കുന്ന പട്ടികയില്‍ മമ്മൂട്ടിയുടെ പേരും ഉണ്ടായിരുന്നു. എന്നാല്‍ തുടര്‍ച്ചയായി കേന്ദ്രം മമ്മൂട്ടിയെ അവഗണിക്കുകയാണ്.

1998 ലാണ് മമ്മൂട്ടിക്ക് പദ്മശ്രീ പുരസ്‌കാരം ലഭിക്കുന്നത്. പിന്നീട് 25 വര്‍ഷം കഴിഞ്ഞിട്ടും താരത്തിനു പദ്മഭൂഷണ്‍ ലഭിച്ചിട്ടില്ല. മമ്മൂട്ടിയോട് കാണിക്കുന്ന നീതികേടാണ് ഇതെന്നാണ് നിരവധി പേര്‍ വിമര്‍ശനം ഉന്നയിച്ചിരിക്കുന്നത്. അടുത്ത തവണ പദ്മ ഭൂഷണ്‍ ലഭിച്ചാല്‍ പോലും പ്രതിഷേധ സൂചകമായി മമ്മൂട്ടി അത് നിഷേധിക്കണമെന്നും ആരാധകര്‍ ആവശ്യപ്പെടുന്നു.

മലയാള നടന്‍മാരില്‍ മോഹന്‍ലാലിനു മാത്രമാണ് പദ്മഭൂഷണ്‍ ലഭിച്ചിട്ടുള്ളത്. 2019 ലാണ് ലാലിന് പദ്മ ഭൂഷണ്‍ ലഭിക്കുന്നത്. 2001 ലാണ് ലാലിന് പദ്മ ശ്രീ ലഭിച്ചത്. അതിനേക്കാള്‍ മൂന്ന് വര്‍ഷം മുന്‍പ് മമ്മൂട്ടിക്ക് ആദ്യത്തെ പദ്മ പുരസ്‌കാരം ലഭിച്ചിരുന്നു. 2019 ല്‍ മോഹന്‍ലാലിന് പദ്മഭൂഷണ്‍ ലഭിച്ചപ്പോള്‍ ആ വര്‍ഷത്തെ സംസ്ഥാന സര്‍ക്കാരിന്റെ പട്ടികയില്‍ മമ്മൂട്ടിയുടെ പേരും ഉണ്ടായിരുന്നു.




ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :