ദുല്‍ഖറിന്റെ കുറുപ്പ് മാത്രമല്ല നാളെ റിലീസ്, നിവിന്‍ പോളി ചിത്രവും !

കെ ആര്‍ അനൂപ്| Last Modified വ്യാഴം, 11 നവം‌ബര്‍ 2021 (14:51 IST)

നവംബര്‍ 12, ദുല്‍ഖര്‍ സല്‍മാന്റെ കരിയറിലെ ഏറ്റവും കൂടുതല്‍ മുതല്‍ മുടക്കിയ ചിത്രമായ കുറുപ്പ് പ്രേക്ഷകരിലേക്ക്. പ്രമോഷന്‍ തിരക്കുകളിലാണ് അണിയറ പ്രവര്‍ത്തകര്‍. നാളെ നിവിന്‍ പോളിയുടെ 'കനകം കാമിനി കലഹം'വും റിലീസിനുണ്ട്. തിയറ്ററില്‍ അല്ല ഒ.ടി.ടിയില്‍.
'ഡിസ്നി+ ഹോട്ട്സ്റ്റാറില്‍ മാത്രം, നാളെ മുതല്‍ 'കനകം കാമിനി കലഹം' വിചിത്രമായ യാത്രയ്ക്ക് തയ്യാറാകൂ'- ഷൂട്ട് ഡയറീസ് എന്ന് പറഞ്ഞുകൊണ്ട് നിവിന്‍ പോളി കുറിച്ചു.
രതീഷ് ബാലകൃഷ്ണന്‍ പൊതുവാള്‍ സംവിധാനം ചെയ്യുന്ന സിനിമ അബ്‌സേഡ് ഹ്യൂമര്‍ പരീക്ഷിക്കുന്ന ചിത്രം കൂടിയാണ് 'കനകം കാമിനി കലഹം'.ഗ്രേസ് ആന്റണി, വിനയ് ഫോര്‍ട്ട്, 'വികൃതി' ഫെയിം വിന്‍സി , സുധീഷ്, ജോയ് മാത്യു, രാജേഷ് മാധവന്‍, ജാഫര്‍ ഇടുക്കി, ശിവദാസ് കണ്ണൂര്‍ തുടങ്ങി നിരവധി താരങ്ങള്‍ അണിനിരക്കുന്നു.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :