നടി നിത്യ മേനോന്‍ വിവാഹിതയാകുന്നു ?

കെ ആര്‍ അനൂപ്| Last Modified ബുധന്‍, 20 ജൂലൈ 2022 (14:23 IST)
മലയാളം സിനിമയിലൂടെ തുടങ്ങി തെന്നിന്ത്യ ഒട്ടാകെ അറിയപ്പെടുന്ന താരമായി മാറിയ നടിയാണ് നിത്യ മേനോന്‍. നടി മലയാളത്തിലേക്ക് തിരിച്ചുവരുന്ന 19(1)(എ) യുടെ ടീസര്‍ കഴിഞ്ഞദിവസം പുറത്തുവന്നിരുന്നു.ഇപ്പോഴിതാ നിത്യ മേനോന്‍ വിവാഹിതയാകാന്‍ പോകുന്നുവെന്ന റിപ്പോര്‍ട്ടുകളാണ് പുറത്തുവരുന്നത്.

മലയാള സിനിമയിലെ ഒരു നടനുമായാണ് നടിയുടെ വിവാഹമെന്നാണ് കേള്‍ക്കുന്നത്. എന്നാല്‍ അത് ആരാണെന്ന വിവരം പുറത്തുവന്നിട്ടില്ല. രണ്ടാളും ഏറെനാളായി പ്രണയത്തിലാണെന്നും പറയപ്പെടുന്നു. ഈ വിഷയത്തില്‍ ഔദ്യോഗിക സ്ഥിരീകരണങ്ങള്‍ ഒന്നും പുറത്തുവന്നിട്ടില്ല.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :