പേളിയുടെ മകള്‍ മാത്രമല്ല 'നിതാര'! ഇതേപേരില്‍ ബോളിവുഡിലും ഒരു താരപത്രി

Pearle Maaney Srinish Aravind Nitara Srinish
കെ ആര്‍ അനൂപ്| Last Modified ശനി, 10 ഫെബ്രുവരി 2024 (09:12 IST)
Pearle Maaney Nitara Srinish
ശ്രീനിഷ്-പേളി ദമ്പതിമാര്‍ തങ്ങളുടെ രണ്ടാമത്തെ കുഞ്ഞിന് കഴിഞ്ഞ ദിവസമായിരുന്നു പേരിട്ടത്. മൂത്ത കുഞ്ഞിനെ നിലാ ശ്രീനിഷ് എന്ന് വിളിച്ചപ്പോള്‍ രണ്ടാമത്തെയാള്‍ നിതാരയാണ്. ഇളയ കുഞ്ഞിന്റെ നൂലുകെട്ട് ചടങ്ങുകളോട് അനുബന്ധിച്ചാണ് പേരിടീല്‍ നടന്നത്.

കുഞ്ഞുങ്ങള്‍ക്ക് പുതുമയുള്ള പേരുകള്‍ കണ്ടെത്താന്‍ ആഗ്രഹിക്കുന്നവരാണ് പുതുതലമുറയില്‍ ഉള്ളവര്‍. അക്കാര്യത്തില്‍ മുന്‍പന്തിയിലാണ് സിനിമാതാരങ്ങള്‍. മമ്മൂട്ടി മോഹന്‍ലാല്‍ പൃഥ്വിരാജ് തുടങ്ങിയ താരങ്ങള്‍ തങ്ങളുടെ മക്കള്‍ക്ക് നല്‍കിയ പേരുകള്‍ പിന്‍കാലത്ത് പോപ്പുലര്‍ ആയി മാറുന്ന കാഴ്ചയാണ് കണ്ടത്.
ശ്രീനിഷ്-പേളി ദമ്പതിമാരുടെ കുഞ്ഞിന്റെ പേരിലും ചില പ്രത്യേകതകളുണ്ട്. എന്നാല്‍ അതേ പേരില്‍ മറ്റൊരു താരപത്രി കൂടി ഉണ്ട് നമ്മുടെ ഇടയില്‍.നിതാര എന്ന പേരിന് അര്‍ത്ഥം വേരുറപ്പുള്ളത് എന്നാണ്. ആദ്യത്തെ കുഞ്ഞിന് 'എന്‍' എന്ന ഇംഗ്ലീഷ് അക്ഷരത്തില്‍ തുടങ്ങുന്ന പേര് നല്‍കിയപ്പോള്‍ രണ്ടാമത്തെ കുട്ടിക്കും അത് ആവര്‍ത്തിച്ചു.
മലയാളിയായ കുഞ്ഞി നിതാരക്ക് ഒരു മാസം പോലും പ്രായമായിട്ടില്ല. എന്നാല്‍ ബോളിവുഡിലെ താരപുത്രി നിതാരക്ക് വയസ്സ് 11 കഴിഞ്ഞു.


അക്ഷയ് കുമാര്‍, ട്വിങ്കിള്‍ ദമ്പതികളുടെ മകളാണ് നിതാര. ഇവര്‍ക്ക് ആരവ് മകനും ഉണ്ട്. മകനാണ് മൂത്തയാള്‍. കുഞ്ഞുങ്ങളെ പൊതുസ്ഥലത്ത് കൊണ്ടുവരുവാനും അവരെ ക്യാമറയ്ക്ക് മുന്നില്‍ പ്രദര്‍ശിപ്പിക്കാനും കുടുംബത്തിന് ഇഷ്ടമുള്ളത് കാര്യമല്ല. എന്നാല്‍ എഴുത്തുകാരി കൂടിയായ അമ്മ ട്വിങ്കിളിന്റെ പുസ്തകങ്ങളില്‍ കുഞ്ഞായ നിതാരക്ക് പരാമര്‍ശം കാണാം. കുഞ്ഞ് നീ നിതാരയുടെ കുസൃതികള്‍ അമ്മയ്ക്ക് എഴുതാന്‍ ഇഷ്ടമാണ്.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :