1. വിനോദം
  2. സിനിമ
  3. കാര്യം നിസ്സാരം
  4. Producer ananthan slams nayanthara

'വേറെ എത്ര നടിമാരുണ്ട്? അവര് തന്നെ വേണമെന്ന് എന്താണ് നിർബന്ധം?': നയൻതാരയെ വിമർശിച്ച നിർമാതാവിന് ട്രോൾ മഴ

Latest Cinema News
Nayanthara
നയന്‍താരയ്ക്കെതിരെ നിരന്തരം ആരോപണം ഉന്നയിക്കാറുള്ള നിര്‍മ്മാതാവ് ആണ് അനന്തന്‍. കിട്ടുന്ന അവസരങ്ങളിലെല്ലാം അനന്തൻ നയൻതാരയുടെ ഡിമാന്റുകളെ രൂക്ഷമായി പരിഹസിക്കാറുണ്ട്. ഷൂട്ടിങ് സെറ്റിൽ എത്തുമ്പോൾ കൂടെ കുട്ടികളും ഉണ്ടാകുമെന്നും, ഒപ്പം അവരുടെ ആയമാരും എന്നാണ് ഇയാളുടെ പരാതി. കുഞ്ഞുങ്ങളുടെ രണ്ട് ആയമാരുമായാണ് നയന്‍താര ഇപ്പോള്‍ ഷൂട്ടിംഗ് സെറ്റില്‍ വരുന്നത്. അവര്‍ക്ക് നിര്‍മാതാക്കള്‍ കാശ് കൊടുക്കണം. അതില്‍ എന്തെങ്കിലും ന്യായമുണ്ടോ എന്നാണ് അനന്തൻ ചോദിക്കുന്നത്.
 
'കുഞ്ഞുങ്ങള്‍ക്ക് ജന്മം നല്‍കി അവരെ നോക്കാന്‍ ആയയെ കൊണ്ട് വരുന്നുണ്ടെങ്കില്‍ അവര്‍ക്ക് കാശ് കൊടുക്കേണ്ടത് നിങ്ങളല്ലേ, അല്ലാതെ നിര്‍മാതാക്കള്‍ അല്ലല്ലോ. സ്വന്തം കല്യാണത്തിനെ വരെ വിറ്റ ആളാണ് നയന്‍താര. നെറ്റ്ഫ്‌ളിക്‌സില്‍ വലിയൊരു തുകയ്ക്കാണ് അവര്‍ വിവാഹം വിറ്റത്. അത്തരത്തില്‍ എല്ലാത്തിനെയും വ്യാപാരമായി മാത്രം കാണുന്ന നിലയിലേക്ക് നയന്‍താര എത്തിക്കഴിഞ്ഞു. വലിയൊരു വളര്‍ച്ചയില്‍ എത്തിയ ആളാണ് അവര്‍. ഇപ്പോഴതെല്ലാം റിവേഴ്‌സ് ഗിയറിലാണ്. പടങ്ങളൊന്നും ഓടുന്നില്ല', അനന്തൻ പരിഹസിച്ചു.
 
അനന്തൻ മുൻപും പലതവണ നയന്‍താരയ്ക്കെതിരെ രമഗത്ത് വന്നിട്ടുണ്ട്. എന്നാൽ, ഇത്തവണ നയന്താരയ്ക്കെതിരെ രംഗത്ത് വന്നപ്പോൾ മുൻപ് കിട്ടിയ പ്രതികരണമല്ല ഇയാൾക്ക് സോഷ്യൽ മീഡിയയിൽ നിന്നും ലഭിക്കുന്നത്. നയൻതാര തന്റെ നിലവാരത്തിനനുസരിച്ച് സാലറി ആവശ്യപ്പെടുന്നു. അത് നൽകാൻ കഴിയില്ലെങ്കിൽ അവരെ നായിക ആക്കുന്നതെന്തിന്? അവരെ നായിക ആയി വേണമെങ്കിൽ അവരുടെ ഡിമാൻഡും അംഗീകരിക്കണം. നയൻതാര അല്ലാതെ വേറെ എത്ര നടിമാരുണ്ട്? അവരെ പരിഗണിക്കരുതോ? എന്നാണ് അനന്തനോട് ഇത്തവണ സോഷ്യൽ മീഡിയ ചോദിക്കുന്നത്.
About Writer
നിഹാരിക കെ എസ്
അടുത്ത ലേഖനം
ഹൃദയത്തിന്റെ ഭാഗത്തുള്ള തുന്നൽ എന്തിന്? അമൃതയോട് ചോദ്യവുമായി ആരാധകർ