ഹൃദയത്തിന്റെ ഭാഗത്തുള്ള തുന്നൽ എന്തിന്? അമൃതയോട് ചോദ്യവുമായി ആരാധകർ

നിഹാരിക കെ എസ്| Last Modified തിങ്കള്‍, 7 ഒക്‌ടോബര്‍ 2024 (10:13 IST)
ഏതാനും ദിവസങ്ങൾക്കു മുൻപ് ആശുപത്രിയിൽ പ്രവേശിപ്പിക്കപ്പെട്ട ഗായിക അമൃത സുരേഷ് വീട്ടിൽ തിരിച്ചെത്തി. നെഞ്ചിന്റെ ഒരുഭാഗത്തായി ബാൻഡേജ് ഒട്ടിച്ചുവച്ചിരിക്കുന്നതു കാണാം. അമൃതയ്ക്ക് എന്താണ് സംഭവിച്ചതെന്ന കാര്യത്തിൽ വ്യക്തതയില്ല. ആശുപത്രിയിൽ ആണെന്ന വിവരം പുറത്തുവിട്ടത് നടി അഭിരാമി ആയിരുന്നു.

ആശുപത്രിയിലായിരുന്ന സമയത്ത് തന്റെ ആരോഗ്യസ്ഥിതിയെക്കുറിച്ച് അന്വേഷിക്കുകയും തനിക്കു വേണ്ടി പ്രാർഥിക്കുകയും ചെയ്തവർക്ക് താരം നന്ദി അറിയിച്ചു. എൻ്റെ ആരോഗ്യം കാരണം ഇപ്പോൾ എൻ്റെ ശബ്ദം ദുർബലമാണെങ്കിലും ഞാൻ പതുക്കെ സുഖം പ്രാപിക്കുന്നുണ്ട് എന്നും അമൃത വ്യക്തമാക്കിയിരുന്നു. അമൃതയുടെ ഹൃദയത്തിന്റെ ഭാഗത്തായുള്ള തുന്നൽ സൂചിപ്പിക്കുന്നതെന്ത്, അമൃതയ്ക്ക് എന്താണ് ശരിക്കും ആരോഗ്യ പ്രശ്നം എന്ന ചോദ്യമാണ് ആരാധകർ ഉയർത്തുന്നത്.

ഇതിനിടെ, അമൃത പറഞ്ഞ കാര്യങ്ങൾ വീണ്ടും ശ്രദ്ധേയമാകുന്നു. ഞാൻ ചികിത്സയിലാണ്. അന്ന് അടിയും തൊഴിയും കൊണ്ടതിന്റെ ആഘാതം വലുതായിരുന്നു. ഇടയ്ക്കിടെ രക്തസ്രാവം ഉണ്ടാകുന്നതുകൊണ്ട് ചികിത്സയിലായിരുന്നു. ശരീരത്തിലെ പാടുകൾ കളയാൻ ഇന്നും ചികിത്സ ചെയ്യുന്നു. ഞാൻ എങ്ങിനെയെങ്കിലും ജീവിച്ചു പൊയ്ക്കോട്ടെ എന്നാണ് അമൃത അടുത്തിടെ പറഞ്ഞത്. ശരീരത്തിന് അകത്തും പുറത്തും ഏറെ ഉപദ്രവങ്ങൾ ഏറ്റതിന്റെ ബാക്കിയാണ് തന്റെ ശരീരം എന്ന് അമൃത തന്നെ പറഞ്ഞതാണ്. ഒപ്പം മാനസികമായ വിഷയങ്ങൾ കൂടിയതിനാൽ ആകണം അമൃതയെ പുതിയ രോഗാവസ്ഥ പിടികൂടിയതെന്നാണ് സോഷ്യൽ മീഡിയയുടെ കണ്ടെത്തൽ.

ഇതിനിടെ പുതിയ വീഡിയോയുമായി എത്തിയിരിക്കുകയാണ് ബാല. ചുമരില്‍ തൂക്കിയിട്ട തന്റെ ഒരു ഫോട്ടോ കൊളാഷ് വീഡിയോ ആണ് പങ്കുവച്ചിരിയ്ക്കുന്നത്. 'ഞാന്‍ എഴുന്നേല്‍ക്കുന്നത് കണ്ടോളൂ' എന്നാണ് വീഡിയോയ്ക്ക് ക്യാപ്ഷന്‍ നല്‍കിയിരിക്കുന്നത്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :