ഭാര്യക്ക് പ്രായം കൂടുതലാണ്, നിക്കിന്റെ മറുപടി ഇങ്ങനെ !

വെബ്‌ദുനിയ ലേഖകൻ| Last Modified വെള്ളി, 28 ഫെബ്രുവരി 2020 (17:28 IST)
ഭാര്യ പ്രിയങ്ക ചോപ്രയുമായുള്ള പ്രായ വ്യത്യാസത്തെ കുറിച്ച് പൊതുവേദിയിൽ തുറന്നു സംസാരിച്ച് നിക് ജോനാസ്. ദ് വോയ്സ് അഡ്രസ്ഡ് എന്ന റിയാലിറ്റി ഷോക്കിടെയായിരുന്നു സംഭവം. റിയാലിറ്റി ഷോയിൽ ഒരു മത്സരാർത്ഥിയുടെ പാട്ടിന് പിന്നാലെയണ് പ്രിയങ്കയും നിക്കും തമ്മിലുള്ള പ്രായവ്യത്യാസം ചർച്ചയായത്.

ദ് വോയിസ് അഡ്രസ്ഡ് എന്ന പരിപാടിയിലെ വിധി കർത്താവാണ് നിക്ക് പരിപാടിയിലെ ഓഡീഷനിൽ പങ്കെടുത്ത ഒരു മാത്സരാർത്ഥി ഒരു പഴയ പാട്ടുപാടിയതോടെയാണ് ചർച്ച വഴിമാറിയത്. പരിപാടിയിലെ മറ്റൊരു വിധികർത്താവായ കെലി ക്ലാർക്സ് ഈ പാട്ട് ഒരൽപം പാഴയതാണ് എന്ന് പറഞ്ഞതാണ് തുടക്കം.

എനിക്ക് 37 വയസുണ്ട്, നിങ്ങൾക്ക് 27 അല്ലേ എന്നൊരു ചോദ്യവും കെലി ഉന്നയിച്ചു. എന്റെ ഭാര്യക്കും 37 വയസുണ്ട്, ദാറ്റ്സ് കൂൾ എന്നായിരുന്നു നിക്കിന്റെ മറുപടി. പ്രിയങ്കയും നിക്കും തമ്മിൽ വിവാഹിതരാവുന്നതിന് മുൻപ് തന്നെ ചർച്ച ചെയ്യപ്പെടാൻ തുടങ്ങിയതാണ് 10 വയസിന്റെ പ്രായ വ്യത്യാസം. വിവാഹത്തിന് ശേഷവും ഇത് സജീവമാണ്. മറ്റുള്ളവരുടെ അഭിപ്രായത്തിൽ ജീവിതം മാറ്റുന്നതിനെ കുറിച്ച് ചിന്തിക്കുന്നില്ല എന്നായിരുന്നു പ്രായ വ്യത്യാസത്തെ കുറിച്ചുള്ള വിമർശനങ്ങൾക്ക് പ്രിയങ്ക നേരത്തെ മറുപടി നകിയത്.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :