വിജയപാതയില്‍ നെയ്മര്‍, കളക്ഷന്‍ എത്രയെന്ന് അറിഞ്ഞോ ?

കെ ആര്‍ അനൂപ്| Last Modified ചൊവ്വ, 16 മെയ് 2023 (15:11 IST)
ടോവിനോ തോമസിന്റെ 2018 ഫഹദ് ഫാസിലിന്റെ പാച്ചുവും അത്ഭുതവിളക്കും എന്നീ ചിത്രങ്ങളുടെ വിജയത്തിനുശേഷം അതേ പാതയില്‍ സഞ്ചരിക്കുകയാണ് നെയ്മര്‍.

കോമഡി എന്റര്‍ടെയ്‌നര്‍ 'നെയ്മര്‍' ബോക്സ് ഓഫീസില്‍ മികച്ച കളക്ഷന്‍ നേടുന്നതായി റിപ്പോര്‍ട്ടുകള്‍. ആദ്യ മൂന്നു ദിവസങ്ങള്‍ കൊണ്ട് ഒരു കോടി കളക്ഷന്‍ ചിത്രം സ്വന്തമാക്കി എന്നാണ് വിവരം.പോസിറ്റീവ് റിവ്യൂകള്‍ ലഭിച്ചുകൊണ്ടിരിക്കുന്നതിനാല്‍ ഇനിയും കളക്ഷന്‍ ഉയരും എന്നാണ് പ്രതീക്ഷ.

സുധി മാഡിസണ്‍ രചനയും സംവിധാനവും നിര്‍വ്വഹിച്ച 'നെയ്മര്‍' മെയ് 12ന് റിലീസ് ചെയ്തു. നസ്ലെന്‍, മാത്യു തോമസ്, വിജയരാഘവന്‍, ജോണി ആന്റണി, ഷമ്മി തിലകന്‍ എന്നിവരാണ് ചിത്രത്തില്‍ പ്രധാന വേഷങ്ങളില്‍ എത്തിയിരിക്കുന്നത്.








ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :