കെ ആര്‍ അനൂപ്|
Last Updated:
ചൊവ്വ, 5 ഏപ്രില്‍ 2022 (17:16 IST)
ദുല്‍ഖറിന്റെ സല്യൂട്ടിന് ശേഷം സംവിധായകന്‍ റോഷന്‍ ആന്‍ഡ്രൂസ് പുതിയ ചിത്രവുമായി എത്തുന്നു. പ്രീ പ്രൊഡക്ഷന്‍ ജോലികളുടെ തിരക്കിലാണ് സംവിധായകനും അണിയറ പ്രവര്‍ത്തകരും. അഭിനേതാക്കളെ കുറിച്ചുള്ള വിവരങ്ങള്‍ വൈകാതെ തന്നെ പുറത്തുവിടുമെന്നും അദ്ദേഹം പറഞ്ഞു. അണിയറപ്രവര്‍ത്തകരുടെ വിവരങ്ങള്‍ റോഷന്‍ ആന്‍ഡ്രൂസ് പങ്കുവെച്ചിട്ടുണ്ട്.
'അടുത്ത സിനിമാ ക്രിയേറ്റീവ് ചര്‍ച്ച ആരംഭിച്ചു. നിര്‍മ്മാതാക്കളായ അജിത് വിനായക, സരേത്, എഴുത്തുകാരന്‍ നവീന്‍ ഭാസ്‌കര്‍, dop ദിവാകര്‍, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ നോബിള്‍, പ്രൊഡക്ഷന്‍ ഡിസിഗര്‍ അനീസ് നാടോടി, ഡിസൈനര്‍ സുജിത്ത്, അസോസിറ്റ് കെ സി രവി, ദിനേശ് മേനോന്‍, അലക്സ്, ബിനു, രഞ്ജിത്ത് എന്നിവരുമായി സഹകരിച്ചതില്‍ അതിയായ സന്തോഷമുണ്ട്. സജി, ബാംഗ്ലൂര്‍ ഇ.പി. സുജിത്ത്, ബിബിന്‍, ജോണ്‍, ശരത് കുമാര്‍. അഭിനേതാക്കളുടെ ലിസ്റ്റ് ഞങ്ങള്‍ ഉടന്‍ പ്രഖ്യാപിക്കും..'-റോഷന്‍ ആന്‍ഡ്രൂസ് കുറിച്ചു.