സുഹൃത്തിനൊപ്പം ഗോവയില്‍ അടിച്ചുപൊളിച്ച് സാനിയ; ഹോട്ട് ചിത്രങ്ങളും വീഡിയോയും കാണാം

രേണുക വേണു| Last Modified ചൊവ്വ, 5 ഏപ്രില്‍ 2022 (16:11 IST)

ആരാധകരെ ഞെട്ടിച്ച് വളരെ ഹോട്ട് ലുക്കില്‍ പ്രത്യക്ഷപ്പെട്ടിരിക്കുകയാണ് നടി സാനിയ ഇയ്യപ്പന്‍. താരത്തിന്റെ പുതിയ ചിത്രങ്ങളും വീഡിയോയുമാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ ട്രെന്‍ഡിങ് ആയിരിക്കുന്നത്.

അടുത്ത സുഹൃത്തും ഫോട്ടോഗ്രാഫറുമായ യാമിയ്ക്കൊപ്പം ഗോവയില്‍ അവധിക്കാലം ആഘോഷിക്കുകയാണ് സാനിയ ഇപ്പോള്‍. ഗോവയില്‍ നിന്നുള്ള താരത്തിന്റെ ചിത്രങ്ങളും വീഡിയോയും ആരാധകരുടെ മനം മയക്കുന്നതാണ്. വളരെ ഹോട്ടായാണ് താരത്തെ ചിത്രങ്ങളില്‍ കാണുന്നത്.


ഡി ഫോര്‍ ഡാന്‍സ് റിയാലിറ്റി ഷോയിലൂടയാണ് സാനിയ ശ്രദ്ധിക്കപ്പെട്ടത്. ബാല്യകാലസഖി, അപ്പോത്തിക്കിരി, ക്വീന്‍, ലൂസിഫര്‍, പതിനെട്ടാം പടി, പ്രേതം 2 തുടങ്ങി ശ്രദ്ധേയമായ സിനിമകളില്‍ അഭിനയിച്ചു.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :