തിങ്കളാഴ്ചയും വീണില്ല ! അതേ ട്രാക്കില്‍ തന്നെ നേര്, കളക്ഷന്‍ റിപ്പോര്‍ട്ട്

കെ ആര്‍ അനൂപ്| Last Modified ചൊവ്വ, 2 ജനുവരി 2024 (15:16 IST)
മോഹന്‍ലാല്‍- ജീത്തു ജോസഫ് കൂട്ടുകെട്ടില്‍ പുറത്തിറങ്ങിയ നേര് വിജയകരമായി പ്രദര്‍ശനം തുടരുന്നു. ജനുവരി ഒന്ന് പുതുവത്സര ദിനത്തില്‍ ചിത്രത്തിന് എത്ര കളക്ഷന്‍ നേടാനായി എന്ന് നോക്കാം.അവറേജ് കളക്ഷന്‍ ടോട്ടല്‍ താഴോട്ട് പോകാതെ നിലനിര്‍ത്താന്‍ തിങ്കളാഴ്ചയും സിനിമയ്ക്കായി. ആഗോളതലത്തില്‍ 60 കോടിക്കടന്ന് കുതിക്കുകയാണ് നേര്.

ആഭ്യന്തര ബോക്‌സ് ഓഫീസില്‍ തിങ്കളാഴ്ച 2.50 കോടിയാണ് ചിത്രം നേടിയത്.ഡിസംബര്‍ 31ന് ചിത്രം 3.1 കോടി നേടിയിരുന്നു.
കൊച്ചിയിലെ മള്‍ട്ടിപ്ലക്‌സുകളില്‍ നിന്നുള്ള നേരിന്റെ കളക്ഷന്‍ 1.50 കോടി രൂപയാണ്.

തിരുവനന്തപുരത്ത് മള്‍ട്ടിപ്ലക്‌സുകളില്‍ നേര് 1,04,77,200 കോടി രൂപ നേടിയിരിക്കുന്നു എന്നുമാണ് റിപ്പോര്‍ട്ട്.








അനുബന്ധ വാര്‍ത്തകള്‍


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :