ഉണ്ണി മുകുന്ദൻ ഹിന്ദുത്വ രാഷ്ട്രീയത്തെയും അതിന്റെ അണികളെയും സുഖിപ്പിക്കുന്ന നടനെന്ന് സിനിമാ ഗ്രൂപ്പിൽ കുറിപ്പ്, മറുപടിയുമായി താരം

അഭിറാം മനോഹർ| Last Modified ചൊവ്വ, 2 ജനുവരി 2024 (15:08 IST)
സിനിമാഗ്രൂപ്പില്‍ തന്നെ പറ്റി എഴുതിയ കുറിപ്പിനെതിരെ പ്രതികരണവുമായി നടന്‍ ഉണ്ണി മുകുന്ദന്‍. കരിയര്‍ ഗ്രോത്തിനായി രാഷ്ട്രീയത്തെയും അതിന്റെ അണികളെയും സുഖിപ്പിക്കുക എന്ന കാര്യമാണ് ഉണ്ണി മുകുന്ദന്‍ ചെയ്യുന്നതെന്നും ഒരു തീവ്രവാദ ആശയത്തെ കൂട്ട് പിടിച്ച് പണം ഹിറ്റാക്കുകയും കരിയര്‍ ഗ്രോത്ത് ഉണ്ടാക്കുകയും ചെയ്യുന്നതിലും ഭേദം കട്ടപ്പാരയും എടുത്ത് കക്കാന്‍ പോകുന്നതാണെന്നായിരുന്നു ഉണ്ണി മുകുന്ദനെതിരെ വന്ന കുറിപ്പ്. മൂവി സ്ട്രീറ്റ് എന്ന ഗ്രൂപ്പിലായിരുന്നു താരത്തിനെതിരെ പോസ്റ്റ് വന്നത്.

ഈ കുറിപ്പിന്റെ സ്‌ക്രീന്‍ ഷോട്ട് പങ്കുവെച്ചുകൊണ്ടായിരുന്നു നടന്റെ പ്രതികരണം. ഒരു കൂട്ടം ആളുകളുടെ രാഷ്ട്രീയത്തിനും പ്രത്യയശാസ്ത്രത്തിനും എതിരായി ചെയ്തു എന്ന കാരണത്താല്‍ തനിക്കെതിരെ വിദ്വേഷം വളര്‍ത്താന്‍ ഉതകുന്ന ഒരു പോസ്റ്റ് അപ്രൂവ് ചെയ്തത് കൊണ്ട് സിനിമയെ പിന്തുണയ്ക്കുന്ന ഒരു ഗ്രൂപ്പായി മൂവി സ്ട്രീറ്റിനെ താന്‍ കാണുന്നില്ലെന്നും ഉണ്ണി മുകുന്ദന്‍ പറഞ്ഞു. മാളികപ്പുറം തിയേറ്ററില്‍ പോയി കണ്ട എല്ലാവരെയും വര്‍ഗീയവാദിയാക്കുകയാണ് പോസ്റ്റ് ചെയ്യുന്നതെന്നും മാളികപ്പുറം ഒരു അജണ്ടയുടെ പുറത്തുള്ള സിനിമയാണെന്ന് കരുതുന്നവര്‍ക്ക് ജയ് ഗണേഷ് എന്ന തന്റെ പുതിയ കാണാതിരിക്കാനുള്ള സ്വാതന്ത്ര്യമുണ്ടെന്നും ഉണ്ണി മുകുന്ദന്‍ കുറിച്ചു. ജയ് ഗണേഷ് ആഗസ്റ്റ് 11ന് റിലീസ് ചെയ്യുമെന്നും ഫാമിലിയെ രസിപ്പിക്കുന്ന ചിത്രമായിരിക്കും ഇതെന്നും പോസ്റ്റില്‍ ഉണ്ണി മുകുന്ദന്‍ കുറിച്ചു.




ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :