മകൾക്കൊപ്പം സെൽഫിയ്ക്ക് പകരം കാമുകിക്കൊപ്പം സെല്‍ഫി; ന്യൂയോർക്ക് ടൈംസ് വിവാദത്തിൽ

Last Modified ബുധന്‍, 1 ജൂലൈ 2015 (15:59 IST)
പെണ്‍കുട്ടികളുടെ അവകാശ ബോധവത്കരണത്തിനായി പ്രധാനമന്ത്രി നരേന്ദ്ര മോഡി ആരംഭിച്ച മകള്‍ക്കൊപ്പം സെല്‍ഫിയെപ്പറ്റി ന്യൂയോര്‍ക്ക് ടൈംസില്‍ വന്ന ലേഖനത്തിലെ ഫോട്ടൊ വിവാദത്തില്‍.
കോണ്‍ഗ്രസ് നേതാവ് ദിഗ് വിജയ് സിംഗിന്റെയും മാധ്യമപ്രവര്‍ത്തക അമൃതറായിയും ചേര്‍ന്നെടുത്ത സെല്‍ഫിയാണ് മകള്‍ക്കൊപ്പം സെല്‍ഫിയെ സംബന്ധിച്ച് വന്ന ലേഖനത്തില്‍ ഉള്‍പ്പെടുത്തിയത്.

ഒരു വര്‍ഷം മുന്‍പ് ഈ ചിത്രം സോഷ്യല്‍ മീഡിയ വഴി പ്രചരിച്ചിരുന്നു. ചിത്രം വൈയറലായതോടെ ഇതിനെതിരെ ദിഗ് വിജയ് സിംഗ് രംഗത്തെത്തിയിരുന്നു. എന്നാല്‍ ഈ ചിത്രം ചിലര്‍ തമാശയ്ക്ക് കഴിഞ്ഞ ഞായറാഴ്ച
പോസ്റ്റ് ചെയ്തിരുന്നു. സെല്‍ഫി വിത് ഡോട്ടര്‍ എന്ന ടാഗുമായി ട്വിറ്ററില്‍ ഫോട്ടോ വൈറലായി. ദിഗ് വിജയ് സിംഗ് തന്റെ മകള്‍ക്കൊപ്പം എന്നായിരുന്നു ട്വിറ്ററില്‍ പോസ്റ്റ് ചെയ്ത ചിത്രത്തിന് അടിക്കുറിപ്പ് നല്‍കിയിരുന്നത്. ഇത് മനസിലാക്കാതെ അബദ്ധത്തില്‍ ചിത്രം ന്യൂയോര്‍ക്ക് ടൈംസ് ലേഖനത്തില്‍ ഉള്‍പ്പെടുത്തുകയായിരുന്നുവെന്നാണ് സൂചന.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :