'ഇണ നഷ്ടപ്പെട്ടവര്‍ക്കും ലൈംഗീക ആഗ്രഹങ്ങളുണ്ട്','നീരജ' ജൂണ്‍ 2 ന്

കെ ആര്‍ അനൂപ്| Last Modified ബുധന്‍, 31 മെയ് 2023 (15:54 IST)
ജൂണ്‍ 2 ന് ബിഗ് സ്‌ക്രീനുകളിലേക്ക് 'നീരജ' എത്തുന്നു.'ഇണ നഷ്ടപ്പെട്ടവര്‍ക്കും ലൈംഗീക ആഗ്രഹങ്ങളുണ്ട്',ഇതു വരെ ചര്‍ച്ച ചെയ്യാന്‍ മടിച്ച ശക്തമായ പ്രെമേയവുമായാണ് ചിത്രം വരുന്നത്. ശ്രുതി രാമചന്ദ്രനും ശ്രിന്ദയും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.

ഒരു റൊമാന്റിക് ഡ്രാമ മൂവി എന്ന് വിശേഷിപ്പിക്കപ്പെടുന്ന 'നീരജ', ജീവിതപങ്കാളിയെ നഷ്ടപ്പെട്ട, തന്റെ ജീവിതത്തെ തകര്‍ത്ത ദുരന്തത്തിന് മുമ്പ് ചോദിക്കാന്‍ മടിച്ച ചോദ്യങ്ങള്‍ക്കുള്ള ഉത്തരത്തിനായി തിരയുന്ന ടൈറ്റില്‍ കഥാപാത്രത്തെ ചുറ്റിപ്പറ്റിയാണ്.

രാജേഷ് കെ. രാമന്‍ രചനയും സംവിധാനവും നിര്‍വഹിച്ച ചിത്രത്തിന്റെ ട്രൈലര്‍ പങ്കാളികളിലൊരാള്‍ക്ക് വിവാഹേതര ബന്ധമുണ്ടാകുമ്പോള്‍ ദമ്പതികള്‍ നേരിടുന്ന പ്രശ്‌നങ്ങളെ കുറിച്ചാണ് പറഞ്ഞത്.

ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :