അനുബന്ധ വാര്‍ത്തകള്‍
- ഗൌതമിയെ ഒഴിവാക്കി, മീന മതിയെന്ന് കമല്ഹാസന്; ദൃശ്യം 2 തമിഴിലേക്കെത്തുമ്പോള്‍ സംവിധാനം ജീത്തു ജോസഫ് തന്നെ !
- രണ്‍വീറിന്റെ നായികയായി കിയാര അധ്വാനി,അന്യന് ഹിന്ദി റീമേക്ക് ഒരുങ്ങുന്നു
- ഹിന്ദിയിൽ സൂപ്പർ ഹിറ്റായി ഒരു അഡാർ ലവ്, യൂട്യൂബിൽ ചിത്രം കണ്ടത് 5 കോടിയിലേറെ പേർ, 10 ലക്ഷം ലൈക്സ്
- അറ്റ്ലി-ഷാരൂഖ് ഖാന് ചിത്രത്തിന് സംഗീതം ഒരുക്കാന്‍ എ ആര് റഹ്മാന്, പുതിയ വിവരങ്ങള്‍ ഇതാ
- അന്യന്റെ 16 വര്‍ഷങ്ങള്‍, ഇനി രണ്ടാം ഭാഗം ഉണ്ടാകുമോ ?
ഞാന്‍ ഗര്‍ഭിണിയായിരിക്കെ സ്വവര്‍ഗാനുരാഗിയായ ഒരാളെ കൊണ്ട് എന്നെ വിവാഹം കഴിപ്പിക്കാന്‍ ശ്രമിച്ചു; തുറന്നുപറച്ചിലുമായി നീന ഗുപ്ത
വിവിയന്‍ റിച്ചാര്‍ഡ്സും നീന ഗുപ്തയും
തന്റെ ആത്മകഥയായ 'സച്ച് കഹൂന്‍ തോ'യില്‍ നിരവധി വെളിപ്പെടുത്തലുകള്‍ നടത്തിയിരിക്കുകയാണ് നടി നീന ഗുപ്ത. വിവാഹം കഴിക്കാതെ ഗര്‍ഭിണിയായിരിക്കുന്ന അവസ്ഥയെ എങ്ങനെ നേരിട്ടെന്ന് നീന തന്റെ ആത്മകഥയില്‍ വിവരിക്കുന്നുണ്ട്.
വെസ്റ്റ് ഇന്‍ഡീസ് ക്രിക്കറ്റ് ഇതിഹാസം വിവിയന്‍ റിച്ചാര്‍ഡ്സുമായി നീന പ്രണയത്തിലായിരുന്നു. വിവിയനുമായുള്ള ബന്ധത്തില്‍ നീന ഗര്‍ഭിണിയുമായി. എന്നാല്‍, ഇരുവരും വിവാഹിതര്‍ അല്ലായിരുന്നു. വിവിയന്‍ റിച്ചാര്‍ഡ്സിന് ഭാര്യയും മക്കളുമുണ്ടായിരുന്നു. ആ കുടുംബം ഉപേക്ഷിച്ച് നീന ഗുപ്തയെ വിവാഹം ചെയ്യാന്‍ അദ്ദേഹം തയ്യാറല്ലായിരുന്നു. നീനയ്ക്ക് അതില്‍ പരിഭവമൊന്നും ഉണ്ടായിരുന്നില്ല. റിച്ചാര്‍ഡ്സുമായുള്ള ബന്ധത്തില്‍ തനിക്ക് കിട്ടുന്ന കുഞ്ഞിനെ വളര്‍ത്താന്‍ തന്നെയായിരുന്നു നീനയുടെ തീരുമാനം.
ഇങ്ങനെയിരിക്കെ അടുത്ത ഒരു സുഹൃത്ത് നീനയെ സമീപിച്ചു. മുംബൈ ബാന്ദ്രയില്‍ നിന്നുള്ള ഒരു സ്വവര്‍ഗാനുരാഗിയായ യുവാവിനെ വിവാഹം കഴിക്കാന്‍ ഈ സുഹൃത്ത് നീന ഗുപ്തയോട് ആവശ്യപ്പെട്ടു. സുഹൃത്ത് സുജോയ് മിത്രയാണ് നീനയോട് ഇക്കാര്യം ആവശ്യപ്പെട്ടത്. വിവാഹം കഴിക്കാതെ ഗര്‍ഭിണിയാണെന്ന് അറിയുമ്പോള്‍ സമൂഹത്തില്‍ നിന്ന് പലവിധത്തിലുള്ള ചോദ്യങ്ങള്‍ കേള്‍ക്കേണ്ടിവരും. ഇത് ഒഴിവാക്കാനാണ് സുജോയ് ഇങ്ങനെയൊരു ആവശ്യം മുന്നോട്ടുവച്ചത്. വിവാഹം കഴിക്കുന്ന ആളുടെ കുഞ്ഞാണിതെന്ന് പറയാമെന്നും റിച്ചാര്‍ഡ്സുമായുള്ള ബന്ധം അറിയില്ലെന്നും സുജോയ് പറയുകയായിരുന്നു. വിവാദങ്ങള്‍ ഒഴിവാക്കാന്‍ വേണ്ടി വിവാഹം കഴിക്കുകയെന്ന നിലപാട് തനിക്കില്ലെന്ന് നീന ഗുപ്ത പറയുന്നു.
ഫിലിംമേക്കര്‍ സതീഷ് കൗശികും തന്നെ വിവാഹം കഴിക്കാന്‍ ആഗ്രഹം പ്രകടിപ്പിച്ചതായി നീന ആത്മകഥയില്‍ വെളിപ്പെടുത്തി. 'വിഷമിക്കേണ്ട, കുഞ്ഞ് ഇരുണ്ട ചര്‍മ്മവുമായാണ് ജനിക്കുന്നതെങ്കില്‍ അതെന്റെ കുഞ്ഞാണെന്ന് പറഞ്ഞോളൂ. നമുക്ക് വിവാഹിതരാകാം, ആര്‍ക്കും സംശയം തോന്നില്ല,' എന്നായിരുന്നു സതീഷ് പറഞ്ഞത്.