അറ്റ്‌ലി-ഷാരൂഖ് ഖാന്‍ ചിത്രത്തിന് സംഗീതം ഒരുക്കാന്‍ എ ആര്‍ റഹ്മാന്‍, പുതിയ വിവരങ്ങള്‍ ഇതാ

കെ ആര്‍ അനൂപ്| Last Modified വ്യാഴം, 17 ജൂണ്‍ 2021 (12:14 IST)

അറ്റ്‌ലി-ഷാരൂഖ് ഖാന്‍ ചിത്രം ഈ വര്‍ഷം അവസാനത്തോടെ ചിത്രീകരണം ആരംഭിക്കുമെന്നാണ് പുതിയ വിവരം. പ്രീ പ്രൊഡക്ഷന്‍ ജോലികള്‍ അണിയറയില്‍ പുരോഗമിക്കുന്നു. എ ആര്‍ റഹ്മാന്‍ ചിത്രത്തിനായി സംഗീതം ഒരുക്കുന്നു എന്നാണ് പുതിയ റിപ്പോര്‍ട്ട്. അറ്റ്‌ലിയുടെ ബിഗിലിനും അദ്ദേഹം സംഗീതം നല്‍കിയിരുന്നു. ഇത് സംബന്ധിച്ച ഔദ്യോഗിക സ്ഥിരീകരണം ഇതുവരെയും പുറത്തുവന്നിട്ടില്ല.

ഇതൊരു മാസ് മസാല എന്റര്‍ടെയ്നറാണെന്ന് പറയപ്പെടുന്നു.ഷാരൂഖ് ഡബിള്‍ റോളില്‍ പ്രത്യക്ഷപ്പെടും.ജി കെ വിഷ്ണു ഛായാഗ്രഹണവും റൂബന്‍ എഡിറ്റിംഗും നിര്‍വഹിക്കുന്നു. സിനിമയെ കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ അടുത്തുതന്നെ പുറത്തുവരുമെന്നാണ് പ്രതീക്ഷിക്കുന്നത്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :