ഇത്രയും ഹോട്ട് ആയിരുന്നോ ! പത്ത് വര്‍ഷം മുന്‍പത്തെ ചൂടന്‍ ചിത്രവുമായി ശ്വേത മേനോന്‍

രേണുക വേണു| Last Modified വെള്ളി, 1 ജൂലൈ 2022 (20:41 IST)

മോഡലിങ്ങിലൂടെ സിനിമയിലെത്തിയ താരമാണ് ശ്വേത മേനോന്‍. ബോള്‍ഡ് ആന്റ് ഗ്ലാമറസ് കഥാപാത്രങ്ങളിലൂടെ മലയാളത്തില്‍ ശക്തമായ സാന്നിധ്യമറിയിക്കാന്‍ ശ്വേതയ്ക്ക് സാധിച്ചിട്ടുണ്ട്.
മോഡലിങ് സമയത്ത് വളരെ ഗ്ലാമറസ് ചിത്രങ്ങളും താരത്തിന്റേതായി പുറത്തിറങ്ങിയിരുന്നു. അത്തരത്തില്‍ പത്ത് വര്‍ഷം മുന്‍പ് പകര്‍ത്തിയ വളരെ ഗ്ലാമറസായുള്ള ഒരു ചിത്രം പങ്കുവെച്ചിരിക്കുകയാണ് താരം ഇപ്പോള്‍.
നിതിന്‍ റായ് എന്ന ഫോട്ടോഗ്രാഫറുടേതാണ് ചിത്രം. ഇന്‍സ്റ്റാഗ്രാം പേജിലൂടെയാണ് ഒരു ദശാബ്ദം പഴക്കമുള്ള ഫൊട്ടോ ശ്വേത പങ്കുവെച്ചത്.
മലയാളത്തിലും ബോളിവുഡിലും ഒരുപോലെ തിളങ്ങിയ താരം 1984 ലെ ഫെമിന മിസ് ഇന്ത്യ മത്സരത്തിലെ റണ്ണര്‍ അപ്പ് ആയിരുന്നു. തമിഴ്, തെലുങ്ക് ചിത്രങ്ങളിലും താരം അഭിനയിച്ചിട്ടുണ്ട്.
മമ്മൂട്ടിയുടെ നായികയായി അനശ്വരം എന്ന സിനിമയിലൂടെയാണ് ശ്വേത അഭിനയലോകത്തേക്ക് എത്തിയത്. മമ്മൂട്ടി, മോഹന്‍ലാല്‍, സുരേഷ് ഗോപി എന്നീ മുന്‍നിര നായകന്‍മാര്‍ക്കൊപ്പമെല്ലാം ശ്വേത അഭിനയിച്ചിട്ടുണ്ട്. പാലേരിമാണിക്യം ഒരു പാതിരാകൊലപാതകത്തിന്റെ കഥ, സോള്‍ട്ട് ആന്റ് പെപ്പര്‍ എന്നിവയാണ് ശ്വേതയുടെ ഏറ്റവും ശ്രദ്ധേയമായ സിനിമകള്‍.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :