അനുബന്ധ വാര്‍ത്തകള്‍
- മരക്കാറിനൊപ്പം റിലീസ് പ്രഖ്യാപിച്ച നിവിന്‍പോളി ചിത്രം, 'തുറമുഖം' ഈ വര്‍ഷം എന്തായാലും തിയറ്ററുകളില്‍ ഉണ്ടാവില്ല, റിലീസ് മാറ്റി
- തുറമുഖത്തിലെ ഉമ്മ, റിലീസിനൊരുങ്ങി പൂര്‍ണിമയുടെ 'തുറമുഖം'
- ഇത്ര നല്ല ജോലി രാജിവെച്ച് സിനിമയില്‍ ചാന്‍സ് തേടി പോകണോ? അന്ന് വീട്ടുകാര്‍ നിവിന്‍ പോളിയോട് ചോദിച്ചു, രണ്ടും കല്‍പ്പിച്ച് നിവിന്‍ ജോലി രാജിവെച്ചു
- ഇഷ്കിന് ശേഷം അനുരാജ് മനോഹർ, നിവിൻ പോളി ഇനി ശേഖരവർമ്മ രാജാവ്
- പണം ഉണ്ടാക്കിയാലേ ഒരാൾ മിടുക്കനാവു എന്ന തോന്നൽ സിനിമയിലുമുണ്ട്: നിവിൻ പോളി
അടിമുടി മാസ് പരിവേഷത്തില്‍ നിവിന്‍ പോളി എത്തുന്നു; തുറമുഖം റിലീസ് തിയതി പ്രഖ്യാപിച്ചു, ചിത്രം തിയറ്ററില്‍ തന്നെ
ആരാധകര്‍ ആറെ പ്രതീക്ഷകളോടെ കാത്തിരിക്കുന്ന നിവിന്‍ പോളി ചിത്രം തുറമുഖത്തിന്റെ റിലീസ് തിയതി പ്രഖ്യാപിച്ചു. പുതുവര്‍ഷത്തില്‍ ചിത്രം തിയറ്ററുകളിലെത്തും. 2023 ജനുവരി 20 നാണ് തിയറ്റര്‍ റിലീസ്. രാജീവ് രവിയാണ് തുറമുഖത്തിന്റെ സംവിധായകന്.
1962 വരെ കൊച്ചിയില്‍ നിലനിന്നിരുന്ന തൊഴില്‍ വിഭജന സമ്പ്രദായവും, ഇത് അവസാനിപ്പിക്കാന്‍ തൊഴിലാളികള്‍ നടത്തിയ സമരവുമാണ് ചിത്രത്തിന്റെ പ്രധാന പ്രമേയം. ഇന്ദ്രജിത്ത് സുകുമാരന്‍, ജോജു ജോര്‍ജ്, നിമിഷ സജയന്, സുദേവ് നായര്‍, മണികണ്ഠന് ആചാരി, പൂര്‍ണിമ ഇന്ദ്രജിത്, ദര്‍ശന രാജേന്ദ്രന്, അര്ജുന് അശോകന് തുടങ്ങിയ വലിയ താരനിര തന്നെ ചിത്രത്തിലുണ്ട്.
തെക്കേപ്പാട്ട് ഫിലിംസിന്റെ ബാനറില്‍ സുകുമാര്‍ തെക്കേപ്പാട്ട് ആണ് ചിത്രം നിമ്മിചിരിക്കുന്നത്. ബി അജിത്കുമാര്‍ എഡിറ്റിംഗും ഗോകുല്‍ദാസ് കലാസംവിധാനവും നിര്‍വ്വഹിച്ചിരിക്കുന്നത്. പിആര്‍ഒ - ആതിര ദില്‍ജിത്ത്