ഒ.ടി.ടി റിലീസിനൊരുങ്ങി നയന്‍താരയുടെ നെട്രികണ്‍, വന്‍ തുകയ്ക്ക് സ്ട്രീമിംഗ് അവകാശങ്ങള്‍ നേടി ഡിസ്‌നി പ്ലസ് ഹോട്ട്സ്റ്റാര്‍

കെ ആര്‍ അനൂപ്| Last Modified തിങ്കള്‍, 14 ജൂണ്‍ 2021 (10:42 IST)

നയന്‍താരയുടെ പുതിയ ചിത്രമാണ് 'നെട്രികണ്‍'. ആദ്യമായി വിഘ്‌നേഷ് ശിവന്‍ നിര്‍മ്മിക്കുന്ന ചിത്രം ഒ.ടി.ടി റിലീസിന് ഒരുങ്ങുന്നു. ഡിസ്‌നി പ്ലസ് ഹോട്ട്സ്റ്റാര്‍ സ്ട്രീമിംഗ് അവകാശങ്ങള്‍ നേടി എന്നാണ് വിവരം. ജൂലൈയില്‍ പ്രദര്‍ശനത്തിനെത്തുമെന്നാണ് റിപ്പോര്‍ട്ടുകള്‍.

ചിത്രത്തിന്റെ സ്ട്രീമിംഗ് അവകാശം 15 കോടി രൂപയ്ക്ക് വിറ്റതായി റിപ്പോര്‍ട്ടുകള്‍. ഇതുസംബന്ധിച്ച ഔദ്യോഗിക പ്രഖ്യാപനം അടുത്തുതന്നെ ഉണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നത്.ഏകദേശം ഒരു വര്‍ഷമായി സിനിമയുടെ റിലീസിനായി കാത്തിരിക്കുകയാണ് അണിയറപ്രവര്‍ത്തകര്‍.


ശക്തമായ കഥാപാത്രത്തെയാണ് നയന്‍താര ചിത്രത്തില്‍ അവതരിപ്പിക്കുന്നത്. കണ്ണു കാണാനാവില്ലെങ്കിലും തനിക്ക് ചുറ്റുമുള്ള പ്രശ്‌നങ്ങളെ പുതു വഴികളിലൂടെ നേരിടുകയാണ് നടി അവതരിപ്പിക്കുന്ന കഥാപാത്രം.ചിത്രത്തിന്റെ ടീസര്‍ അടുത്തിടെ പുറത്ത് വന്നിരുന്നു. അടിപൊളി ത്രില്ലര്‍ ചിത്രം ആയിരിക്കാനാണ് സാധ്യത.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :