സുഹൃത്തിനൊപ്പമുള്ള അശ്ലീല വീഡിയ കയ്യോടെ പിടികൂടി, ശകാരിച്ച അച്ഛനെതിരെ ലൈംഗിക പീഡന പരാതി നൽകി മകൾ

Last Modified ബുധന്‍, 28 ഓഗസ്റ്റ് 2019 (13:58 IST)
ആൺ സുഹൃത്തിനൊപ്പമുള്ള മകളുടെ അശ്ലീല വീഡിയോ കണ്ട് ദേഷ്യപ്പെടുകയും വിട്ടിൽനിന്നും പുറത്തിറങ്ങുന്നത് വിലക്കുകയും ചെയ്ത അച്ഛനെതിരെ പീഡന പരാതി നൽകി മകൾ. റാഞ്ചിയിലാണ് സംഭവം ഉണ്ടായത്. ഫോൺ കേടയതോടെ മകൾ പിതാവിന്റെ അടുത്ത് ഫോൺ ശരിയാക്കാൻ കൊടുത്തിരുന്നു ഈ സമയം ഫോൺ പരിസോധിച്ചപ്പോഴാന് അച്ഛൻ ഫോണിലെ വീഡിയോ കണ്ടത്.

അഞ്ച് മാസങ്ങൾക്ക് മുൻപ് പകർത്തിയതായിരുന്നു ഈ വീഡിയോ. ഇത് കണ്ട് ദേഷ്യംവന്ന അച്ചൻ മകളെ ശകാരിക്കുകയും വീട്ടിൽനിന്നും പുറത്ത് പോകന്നത് വിലക്കുകയുമായിരുന്നു. അമ്മയോടൊപ്പമല്ലാതെ പുറത്തേക്ക് അയക്കില്ല എന്നും പിതാവ് പറഞ്ഞു. ഇതോടെ അച്ഛനെതിരെ പരാതി നൽകാൻ മകൾ തീരുമാനിക്കുകയായിരുന്നു.

പിതാവ് തന്നെ മാനസികമായി പീഡിപ്പിക്കുന്നു എന്നാണ് വനിതാ പൊലീസ് സ്റ്റേഷനിലെത്തി പെൺകുട്ടി ആദ്യം പരാതി പറഞ്ഞത്. എന്നാൽ പരാതി എഴുതി നൽകാൻ ആവശ്യപ്പെട്ടതോടെ പെൺകുട്ടി തിരികെ പോവുകയായിരുന്നു. പിന്നീട് വീണ്ടും സ്റ്റേഷനിലെത്തിയ പെൺക്കുട്ടി പിതാവ് തന്നെ ലൈംഗികമായി പീഡിപ്പിക്കുന്നതായി പരാതി നൽകുകുകയായിരുന്നു.

പെൺകുട്ടിയുടെ പരാതിയിൽ സംശയം ഉള്ളതിനാൽ വിശദമായ അന്വേഷണങ്ങൾക്ക് ശേഷം മാത്രമേ തുടർ നടപടികൾ സ്വീകരിക്കു എന്ന് പൊലീസ് വ്യക്തമാക്കി. അച്ഛനോടൊപ്പം ജീവിക്കാൻ തയ്യാറല്ലെന്നും അമ്മാവനോടൊപ്പം പോവാനാണ് താൽപര്യാമെന്നും മകൾ പൊലീസിനെ അറിയിച്ചു.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :